ബി.ജെ.പിക്കെതിരെ ബദല്‍ രാഷ്ട്രീയം ഉയര്‍ന്നുവരണം –എം.കെ. ഫൈസി
text_fieldsദോഹ: ജനാധിപത്യ ഇന്ത്യയെ കശാപ്പ് ചെയ്യുന്ന ബി.ജെ.പിക്കെതിരെ ബദല്‍ രാഷ്ട്രീയം ഉയര്‍ന്നുവരണമെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡൻറ് എം.കെ. ഫൈസി.ഖത്തര്‍ ഇന്ത്യന്‍ സോഷ്യൽ ഫോറം കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിൻെറ ഒന്നാം തരംഗത്തിന് ശേഷം മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും ആവശ്യമായ മുന്നൊരുക്കം നടത്താന്‍ ശ്രമിക്കാതെ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ കൂടുതലായി അധിവസിക്കുന്ന ഇടങ്ങളില്‍ അസ്വസ്ഥത പടര്‍ത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.കശ്മീരിലും അസമിലും പശ്ചിമ ബംഗാളിലും ഇപ്പോള്‍ ലക്ഷദ്വീപിലും അതാണ് നടപ്പാക്കുന്നത്.
സര്‍ക്കാറിനെ വിമര്‍ശിച്ചാല്‍ അതിൻെറ ഫലം ഭീകരമായിരിക്കുമെന്ന് പ്രചരിപ്പിച്ച് ജനങ്ങളില്‍ ഭയം ജനിപ്പിച്ച് അവരെ അടിമകളാക്കി വെക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്നു. ബി.ജെ.പി സര്‍ക്കാറിൻെറ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതികരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും തയാറാകുന്നില്ല. കാരണം ഹിന്ദുത്വ ഭൂമികയില്‍നിന്നുകൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ് അവരും ലക്ഷ്യം വെക്കുന്നത്.
കേരളത്തില്‍ മാത്രം അവശേഷിക്കുന്ന ഇടതുപക്ഷവും ഇതില്‍നിന്ന് വ്യത്യസ്തമല്ല. കാപട്യം നിറഞ്ഞ സമീപനമാണ് അവർക്കെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് സഈദ് കൊമ്മച്ചി, സ്റ്റേറ്റ് പ്രസിഡൻറ് കെ.സി. മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.