അൽവാബ് സ്ട്രീറ്റ്, അൽ ഗസ്സർ ഗതാഗത നിയന്ത്രണം
text_fieldsദോഹ: നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി അൽവാബ് സ്ട്രീറ്ററിലെ ഖലീഫ ഒളിമ്പിക് സിറ്റി ഇൻറർസെക്ഷനും ലുസൈൽ ഇൻറർചേഞ്ചിലും ഗതാഗത നിയന്ത്രണങ്ങൾ.
ലുസൈല്‍ എക്സ്പ്രസ്വേയിലെ അല്‍ ഗസ്സര്‍ ഇൻറര്ചേഞ്ചിലെ ടണല്‍ തിങ്കളാഴ്ച മുതല്‍ മൂന്നു രാത്രികളില്‍ അടച്ചിടുമെന്ന് അശ്ഗാല്‍ അറിയിച്ചു. 5/6 ഇൻറർചേഞ്ചില്നിന്ന് അല്‍ ഖഫ്ജി സ്ട്രീറ്റിലേക്കുള്ള ഗതാഗതം പുലര്‍ച്ച ഒന്നു മുതല്‍ രാവിലെ അഞ്ചുവരെ നാലു മണിക്കൂര്‍ നേരത്തേക്കാണ് അടച്ചിടുക.
താല്‍ക്കാലിക ഗതാഗത നിരോധനം സംബന്ധിച്ച് അഷ്ഗല്‍ റോഡ് ചിഹ്നങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ ഈ നിയന്ത്രണം തുടരും.
5/6 ഇൻറര്ചേഞ്ചില്നിന്ന് അല്‍ ഖസര്‍ ഇൻറര്‍ചേഞ്ച് ടണല്‍ വഴി അല്‍ ഖഫ്ജി സ്ട്രീറ്റിലേക്ക് വരുന്ന റോഡ് യാത്രക്കാര്‍ വലത്തേക്ക് തിരിഞ്ഞ് യു-ടേണ്‍ എടുത്ത് െെഫ്ലഓവറില് കയറി വേണം യാത്രചെയ്യാൻ.
അൽവാബ് സ്ട്രീറ്റിലെ ഒളിമ്പിക് സിറ്റി ഇൻറർ സെക്ഷനിൽ മൂന്നു മാസത്തേക്കാണ് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. വീതി വർധിപ്പിക്കാനും അറ്റകുറ്റപ്പണിക്കുമായാണ് റോഡ് അടച്ചിടുന്നത്. ചൊവ്വാഴച മുതൽ നിയന്ത്രണം ആരംഭിക്കുമെന്ന് അശ്ഗാൽ അറിയിച്ചു. അൽവാസ് സ്ട്രീറ്റ് വഴി മിഹൈർജയിൽനിന്നും അൽ അസിസിയയിലേക്ക് യാത്രചെയ്യുന്നവർ സ്പോർട്സ് ഹാൾ ഇൻറർസെക്ഷൻ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു. സ്പോർട്സ് സിറ്റി വഴി സൽവയിൽനിന്ന് അൽവാബ് സ്ട്രീറ്റിലേക്ക് യാത്രചെയ്യുന്നവർ സന ബു ഹാസ സ്ട്രീറ്റിലൂെട യാത്രചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.