സൗദി ഉപപ്രതിരോധ മന്ത്രിയുമായി അമീറിന്റെ കൂടിക്കാഴ്ച
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സൗദി ഉപ പ്രതിരോധമന്ത്രിയുമായി അമിരി ദീവാനിൽ കൂടികാഴ്ച നടത്തുന്നു.
ദോഹ: ഖത്തർ സന്ദർശനത്തിനെത്തിയ സൗദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി.
തിങ്കളാഴ്ച രാവിലെ അമിരി ദിവാനിലായിരുന്നു ചർച്ച. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദ് എന്നിവരുടെ സന്ദേശം അദ്ദേഹം അമീറിന് കൈമാറി. സൗദി ഭരണാധികാരികൾക്കും ജനങ്ങൾക്കും അമീർ ആശംസയും സൗഖ്യവും നേർന്നു. കൂടിക്കാഴ്ചയിൽ ഖത്തറും സൗദിയും തമ്മിലെ വിവിധ മേഖലകളിലെ സഹകരണവും ഉഭയകക്ഷി ബന്ധവും ചർച്ച നടത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.