അമീർ–ട്രംപ് കൂടിക്കാഴ്ച: മുഖ്യശത്രു ഭീകരത
text_fieldsദോഹ: അമേരിക്കൻ പര്യടനത്തിെൻറ ഭാഗമായി വാഷിംഗ്ടൺ ഡി സിയിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹ മദ് ആൽഥാനി വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിലെത്തിയ അമീറിനും പ്രതിനിധി സംഘത്തിനും ഉൗഷ്മളമായ വരവേൽപ്പാണ് പ്രസിഡൻറ് ട്രംപും അമേരിക്കൻ അധികൃതരും നൽകിയത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും പ്രസിഡൻറിനും ഇ ടയിലെ വ്യക്തിഗത ബന്ധം ആഴമേറിയതാണെന്നും രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പും അമീറുമായുള്ള ബന്ധം ശക്തമായിരുന്നുവെന്നും ഖത്തർ സംഘത്തെ സ്വാഗതം ചെയ്തുകൊണ്ട് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
ഖത്തറിലെ ഏറ്റവും ജനകീയനായ വ്യക്തിയാണ് അമീർ ശൈഖ് തമീമെന്നും ജനങ്ങൾ അദ്ദേഹത്തെ ഏറെ സ് നേഹിക്കുന്നുവെന്നും പറഞ്ഞ ട്രംപ്, ഖത്തറിനും അമേരിക്കക്കും ഇടയിലുള്ള ബന്ധം ദൃഢമാണെന്നും വിവിധ മേഖലകളിലെ സഹകരണം വളരെ ഉന്നതയിലാണെന്നും ചൂണ്ടിക്കാട്ടി. ഭീകരതക്കെതിരായ കൂട്ടായ പ്രവർത്തനങ്ങൾക്കും വർഷങ്ങൾക്ക് മുമ്പ് വിവിധ മേഖലകളിൽ അമീറുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിൽ ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം നിർത്തലാക്കുന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണെന്നും യു എ ഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ അമേരിക്കയുമായി ബന്ധപ്പെട്ട രാജ്യങ്ങൾ ഇക്കാര്യം കൂടുതൽ ഗൗരവത്തിലെടുക്കണമെന്നും ട്രംപ് വിശദമാക്കി.
അതേസമയം, അമേരിക്കൻ പ്രസിഡൻറ്–അമീർ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്തു. മേഖലാ–അന്തർദേശീയ തലങ്ങളിലെ പൊതു പ്രാധാന്യമുള്ള നിരവധി വിഷയങ്ങളും കൂടിക്കാഴ്ചക്കിടെ ഇരുരാഷ്ട്ര തലവന്മാരും ചർച്ച ചെയ്തു. അമീറിനുള്ള ആദരസൂചകമായി പ്രസിഡൻറ് ട്രംപ് ഒരുക്കിയ പ്രത്യേക വിരുന്നിലും ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു.
സാമ്പത്തിക, വാണിജ്യ, ഉൗർജ്ജ, നിക്ഷേപ മേഖലകളിൽ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് ഇരുരാഷ്ട്രങ്ങളുടെ പ്രതിനിധികളും ചർച്ച നടത്തി. ഗൾഫ് പ്രതിസന്ധി സംബന്ധിച്ച് ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും മേഖലയിലെ മറ്റു വിഷയങ്ങളും ട്രംപ്–അമീർ ചർച്ചയിൽ വിശകലനം ചെയ്തു. മേഖലയിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും പ്ര ത്യേകിച്ച് സിറിയൻ പ്രതിസന്ധിയും ചർച്ച ചെയ്തു. ഭീകരതക്കെതിരായ പോരാട്ടത്തിൽ ഇരു രാജ്യങ്ങളും നടത്തിയ ശ്രമങ്ങളും ഭാവിയിൽ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ചും ഇരുരാഷ്ട്രങ്ങളുടെ ഉന്നത പ്രതിനിധികൾ പങ്കെടുത്ത വിരുന്നിനിടെ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.