അമീരി ഗാർഡ് സ്കൂളിൽ ബിരുദദാന ചടങ്ങ്
text_fieldsദോഹ: അമീരി ഗാർഡ് കമാൻഡർ മേജർ ജനറൽ ഹസ്സ ബിൻ ഖലീൽ അൽ ശഹ്വാനിയുടെ മേൽനോട്ടത്തിൽ, അമീരി ഗാർഡ് സ്കൂളിലെ 2016/2017 ൈട്രനിംഗ് കാലയളവ് വിജയകരമായി സമാപിച്ചു. ബർസാൻ ക്യാമ്പിൽ നടന്ന ബിരുദദാന ചടങ്ങിൽ ഒമ്പത് കോഴ്സുകളിലായി പരിശീലനം പൂർത്തിയാക്കിയവർക്കുള്ള ഉപഹാര സമർപ്പണം നടന്നു. ചടങ്ങിൽ അമീരി ഗാർഡിൽ നിന്നുള്ള അംഗങ്ങളും 178 ഓഫീസർമാരും ഖത്തർ സായുധസേനയിൽ നിന്നും കുവൈത്ത് ദേശീയ സേനയിൽ നിന്നുമുള്ള പ്രതിനിധികളും സന്നിഹിതരായിരുന്നു.
അമീരി ഗാർഡ് ഡെപ്യൂട്ടി കമാൻഡർ, ഇൻസ്പെക്ടർ ജനറൽ, അസി.കമാൻഡർ, വിവിധ ഗ്രൂപ്പുകളുടെയും വകുപ്പുകളുടെയും തലവന്മാർ, സായുധ സേന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വിവിധ കോഴ്സുകളിൽ മികച്ച പരിശീലനമാണ് അമീരി ഗാർഡ് സ്കൂളിൽ നിന്നും നൽകുന്നതെന്ന് മേജർ അബ്ദുല്ല ജറല്ലാഹ് അൽ നാബിത് ചടങ്ങിൽ സംസാരിക്കവേ വ്യക്തമാക്കി. ബിരുദം നേടിയവർക്കുള്ള ഉപഹാരങ്ങളും സാക്ഷ്യപത്രങ്ങളും മേജർ ജനറൽ ഹസ്സ ബിൻ ഖലീൽ അൽ ശഹ്വാനി കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.