ഖത്തറിന് നന്ദി അറിയിച്ച് അമേരിക്ക
text_fieldsദോഹ: ഇസ്രായേൽ ആക്രമണം കനപ്പിച്ച ലബനാനിൽനിന്നും തങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്താൻ സഹായിച്ച ഖത്തറിന് നന്ദി അറിയിച്ച് അമേരിക്ക. കഴിഞ്ഞ രണ്ടാഴ്ചക്കിടെ വിമാനങ്ങളിൽ അധിക സീറ്റ് അനുവദിച്ച് 900ത്തിലേറെ അമേരിക്കക്കാരെ ലബനാനിൽനിന്നും സുരക്ഷിതമായി നാട്ടിലെത്തിച്ചതായി അമേരിക്കൻ ബ്യൂറോ ഓപ് കോണ്‍സുലാര്‍ അഫയേഴ്സ് അറിയിച്ചു. സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് വിവിധ രാജ്യങ്ങള്‍ പൗരന്മാരെ ഒഴിപ്പിക്കുന്നത്.
ഏതാണ്ട് 86000 അമേരിക്കക്കാര്‍ ലബനനില്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ 960 പേര്‍ തിരിച്ചെത്തി. ബാക്കിയുള്ളവരെ തിരിച്ചെത്തിക്കാനായി ഊര്‍ജിത ശ്രമങ്ങളാണ് അമേരിക്ക നടത്തുന്നത്. തുർക്കി, ഒമാൻ, ജർമനി, ഗ്രീസ് രാജ്യങ്ങൾക്കും അമേരിക്ക നന്ദി അറിയിച്ചു. അമേരിക്കക്ക് പുറമെ ചൈന, ആസ്ത്രേലിയ, ബ്രിട്ടണ്‍, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം പൌരന്മാരെ ലബനനില്‍ നിന്നും ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.