അമേരിക്കൻ ഹോസ്പിറ്റൽ-ഫോക്കസ് രക്തദാന ക്യാമ്പ്
text_fieldsഅമേരിക്കൻ ഹോസ്പിറ്റലും ഫോക്കസ് ഖത്തറും സംഘടിപ്പിച്ച രക്തദാന ക്യാമ്പിനെത്തിയവർ
ദോഹ: സി റിങ് റോഡ് അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്സ്, ഹമദ് മെഡിക്കൽ കോർപറേഷനും ഫോക്കസ് ഇന്റർനാഷനൽ ഖത്തറുമായി സഹകരിച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അമേരിക്കൻ ഹോസ്പിറ്റലിൽവെച്ച് നടന്ന ക്യാമ്പിൽ 20 രാജ്യങ്ങളിൽ നിന്നുള്ള 262 പേർ രക്തദാനം നിർവഹിച്ചു.
അമേരിക്കൻ ഹോസ്പിറ്റൽ മാനേജർ ഇഖ്ബാൽ, ഫോക്കസ് ഇന്റർനാഷനൽ ഖത്തർ സോഷ്യൽ വെൽഫെയർ മാനേജർ അമീനുറഹ്മാൻ, ഡോ. റസീൽ മൊയ്തീൻ, ആഷിക് ബേപ്പൂർ, മൊയ്തീൻ ഷാ, ഹാഫിസ് ശബീർ, മിദ് ലാജ് ലത്തീഫ്, മുഹമ്മദ് ആഷിക് എന്നിവർ നേതൃത്വം നൽകി. സിബി കെ. സൈതു, നബീൽ ഉമർ, നസീഫ്, മുഹമ്മദലി കൊളമ്പിൽ, അബ്ദുല്ല സ്വാലിഹ്, ഉസ്മാൻ തുടങ്ങിയവർ ക്യാമ്പ് നിയന്ത്രിച്ചു.
രജിസ്റ്റർ ചെയ്ത എല്ലാവർക്കും അമേരിക്കൻ ഹോസ്പിറ്റലിൽ സൗജന്യമായി രക്തപരിശോധനയും കാർഡിയോളജിസ്റ്റ് സേവനവും നൽകുമെന്നും സാമൂഹിക നന്മ ഉദ്ദേശിച്ചുള്ള ഇത്തരം പരിപാടികൾക്ക് അമേരിക്കൻ ഹോസ്പിറ്റൽ പൂർണ പിന്തുണനൽകുമെന്നും ജനറൽ മാനേജർ ഇക്ബാൽ അബ്ദുല്ല അറിയിച്ചു.
ക്യാമ്പിൽ പങ്കെടുത്തവർക്ക് നൗ ബെറ്റർ പ്രിവിലേജ് കാർഡ് നൽകി. കാർഡിലൂടെ വരുംവർഷങ്ങളിൽ കുടുംബങ്ങൾ ഉൾപ്പെടെ ഫാർമസി ഒഴികെ എല്ലാ സർവിസുകൾക്കും 30 ശതമാനം വരെ ഡിസ്കൗണ്ടും കുറഞ്ഞ നിരക്കിൽ കൺസൽട്ടേഷനും ലഭ്യമാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.