അമീറും യു.എ.ഇ വിദേശകാര്യമന്ത്രിയും ചർച്ച നടത്തി
text_fieldsദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി യു.എ.ഇ. വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹിയാനുമായി ചർച്ച നടത്തി. ഞായറാഴ്ച രാത്രിയിൽ ലുസൈൽ പാലസിലായിരുന്നു ചർച്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കുന്നതിനുള്ള നടപടികളും ചര്‍ച്ചയായി. തുടർന്ന് ഖത്തര്‍ പ്രധാനമന്ത്രിയുമായി നടന്ന ചർച്ചയിൽ ഗസ്സയിലെ വെടിനിര്‍ത്തലും മാനുഷിക സഹായം എത്തിക്കുന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ഗസ്സയിലേക്ക് സമുദ്ര ഇടനാഴി വഴി സഹായമെത്തിക്കുന്ന നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെ ഇതിന്റെ പുരോഗതികളും വിഷയമായി. ഗസ്സയിലെ വെടിനിർത്തലും ബന്ദി മോചനവും സാധ്യമാക്കുന്നത് സംബന്ധിച്ച് വിവിധ ചർച്ചകൾ ഖത്തറിന്റെ കൂടി നേതൃത്വത്തിൽ പുരോഗമിക്കുന്നതിനിടെയണ് ചർച്ച. അമീറുമായി നടന്ന ചർച്ചയിൽ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനി അടക്കമുള്ള ഉന്നതതല സംഘവും പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.