ബജറ്റിന് അമീറിന്റെ അംഗീകാരം: മിച്ച ബജറ്റുമായി ഖത്തർ പുതുവർഷത്തിലേക്ക്
text_fieldsദോഹ: ഖത്തറിന്റെ പുതുവർഷത്തെ പൊതു ബജറ്റിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അംഗീകാരം നൽകി. 20,200 കോടി റിയാൽ വരവും 20,090 കോടി റിയാൽ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനകാര്യമന്ത്രി അലി ബിൻ അഹ്മദ് അൽ കുവാരി അവതരിപ്പിച്ചത്.
2023ലെ ബജറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ ബജറ്റ് പ്രകാരം വരുമാനത്തില്‍ 11.4 ശതമാനത്തിന്റെ ഇടിവ് കാണിക്കുന്നുണ്ട്. പെട്രോളിയം-പ്രകൃതിവാതക വിപണിയില്‍ വിലയിടിവുണ്ടാകുമെന്ന ആഗോള ഏജന്‍സികളുടെ വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ എണ്ണവില ബാരലിന് ശരാശരി 60 ഡോളറാണ് കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 65 ഡോളറായിരുന്നു. ഇതനുസരിച്ച് 2024 ല്‍ 15,900 കോടി ഖത്തര്‍ റിയാലാണ് എണ്ണ വിപണിയില്‍നിന്ന് പ്രതീക്ഷിക്കുന്നത്. നിലവിലെ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 14.5 ശതമാനം കുറവ്. അതേസമയം, എണ്ണയിതര വരുമാനത്തില്‍ 2.4 ശതമാനത്തിന്റെ വര്‍ധനയും കണക്ക് കൂട്ടുന്നുണ്ട്.
2023നെ അപേക്ഷിച്ച് ബജറ്റ് ചെലവ് ഒരുശതമാനം കൂടി. ശമ്പള വര്‍ധനക്കാണ് ഈ തുക പ്രധാനമായി മാറ്റിവെക്കുന്നത്. ഖത്തറിന്റെ വികസന പ്രവർത്തനങ്ങളിൽ നിർണായകമായ ദേശീയ വിഷന്‍ 2030 ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കാണ് ബജറ്റില്‍ മുന്‍ഗണന. ഇതനുസരിച്ച് ആകെ ബജറ്റിന്റെ 20 ശതമാനവും ആരോഗ്യ- വിദ്യാഭ്യാസ മേഖലകള്‍ക്കായി മാറ്റിവെച്ചു.
പ്രാദേശിക സമ്പദ്ഘടനയെ വൈവിധ്യവത്കരിക്കാനും ബജറ്റില്‍ പദ്ധതികളുണ്ട്. വിവരസാങ്കേതിക വിദ്യ, കമ്യൂണിക്കേഷന്‍ മേഖലക്കുള്ള ബജറ്റ് ഇരട്ടിയായി ഉയര്‍ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.