Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയു.​എ​ൻ സെ​ക്ര​ട്ട​റി...

യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യി അ​മീ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
UN General Assembly
cancel
camera_alt

അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ

ഗു​ട്ടെ​റ​സി​നൊ​പ്പം

ദോ​ഹ: യു.​എ​ൻ പൊ​തു​സ​ഭ സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി​യ ഖ​ത്ത​ര്‍ അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ന്‍ ഹ​മ​ദ് ആ​ൽ​ഥാ​നി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ന്യൂ​യോ​ര്‍ക്കി​ലെ യു.​എ​ന്‍ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ മേ​ഖ​ല​യി​ലെ സം​ഘ​ര്‍ഷാ​വ​സ്ഥ അ​മീ​ര്‍ സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യി ച​ര്‍ച്ച ചെ​യ്തു. ഗ​സ്സ​യി​ലെ​യും ഫ​ല​സ്തീ​ന്‍ മേ​ഖ​ല​ക​ളി​ലെ​യും ദു​രി​ത​ങ്ങ​ളും യു​ദ്ധ​ക്കെ​ടു​തി​ക​ളും അ​മീ​ര്‍ ധ​രി​പ്പി​ച്ചു. സ​മാ​ധാ​ന​ത്തി​നാ​യി ഖ​ത്ത​ര്‍ ന​ട​ത്തു​ന്ന മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളെ ഗു​ട്ടെ​റ​സി​നെ പ്ര​ശം​സി​ച്ചു.

കു​വൈ​ത്ത് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹു​മാ​യും അ​മീ​ർ ന്യൂ​യോ​ർ​ക്കി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി, അ​മി​രി ദി​വാ​ൻ ചീ​ഫ് ശൈ​ഖ് സൗ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി, യു.​എ​ന്നി​ലെ ഖ​ത്ത​ർ സ്ഥി​രം പ്ര​തി​നി​ധി ശൈ​ഖ അ​ൽ​യ അ​ഹ​മ​ദ് ബി​ൻ​ത് സൈ​ഫ് ആ​ൽ​ഥാ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​മീ​റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ യു.​എ​ൻ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ച അ​മീ​ർ ബു​ധ​നാ​ഴ്ച​യോ​ടെ ഖ​ത്ത​റി​ൽ മ​ട​ങ്ങി​യെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UN General AssemblyQatar News
News Summary - Amir held meeting with UN Secretary General
Next Story