പൊലീസ് അക്കാദമി ഉദ്യോഗാർഥികളുടെ ബിരുദദാന ചടങ്ങിൽ രക്ഷാധികാരിയായി അമീർ
text_fieldsദോഹ: ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ സൈലിയയിലെ പൊലീസ് അക്കാദമിയിലെ അഞ്ചാം ബാച്ച് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി രക്ഷാധികാരിയായി പങ്കെടുത്തു. ചടങ്ങിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി, മന്ത്രിമാർ, ശൈഖുമാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഈജിപ്ത് ആഭ്യന്തരമന്ത്രി മേജർ ജനറൽ മഹ്മൂദ് തൗഫീഖ്, ജിബൂട്ടി ആഭ്യന്തരമന്ത്രി സെയ്ദ് നൗ ഹസൻ, സൗദി അറേബ്യ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഹിശാം ബിൻ അബ്ദുറഹ്മാൻ അൽ ഫാലിഹ് തുടങ്ങിയ ഉന്നത വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു. കൂടാതെ നിരവധി സഹോദര, സുഹൃദ് രാഷ്ട്രങ്ങളിലെ മുതിർന്ന സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരും നേതാക്കളും ബിരുദദാന ചടങ്ങിന് സാക്ഷികളായി.
രാജ്യത്തെ നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാർ, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, അമീരി ഗാർഡ്, സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസി, ലഖ്വിയ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും അതിഥികളും ചടങ്ങിനെത്തി. അഞ്ചാം ബാച്ചിലെ മികച്ച പ്രകടനം കാഴ്ചവെച്ച ബിരുദധാരികളെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ചടങ്ങിൽ ആദരിക്കുകയും ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു. അഞ്ചാം ബാച്ചിൽ നിന്നും ആറാം ബാച്ചിലേക്കുള്ള പതാകയുടെ കൈമാറ്റവും ചടങ്ങിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.