Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവജ്​ബാ മൈതാനിയിൽ...

വജ്​ബാ മൈതാനിയിൽ നമസ്കാരം നിർവഹിച്ച്​ അമീർ

text_fields
bookmark_border
വജ്​ബാ മൈതാനിയിൽ നമസ്കാരം നിർവഹിച്ച്​ അമീർ
cancel
camera_alt

അൽ വജ്​ബ മൈതാനിയിൽ ഈദ്​ നമസ്കാരത്തിൽ പ​ങ്കെടുക്കുന്ന അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയും പിതാവ്​ അമീർ ശൈഖ്​ ഹമദ്​ ബിൻ ഖലീഫ ആൽഥാനിയും

Listen to this Article

ദോഹ: അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയും പിതാവ്​ അമീർ ശൈഖ്​ ഹമദ്​ ബിൻ ഖലീഫ ആൽഥാനിയും അൽ വജ്​ബ മൈതാനിയിൽ ഈദ്​ നമസ്കാരത്തിൽ പ​ങ്കെടുത്തു. അമീറിന്‍റെ വ്യക്​തിഗത പ്രതിനിധി ശൈഖ്​ ജാസിം ബിൻ ഹമദ്​ ആൽഥാനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അലീസ്​ ആൽഥാനി, ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്​ദുല്ല അൽ ഗാനിം, ശൈഖുമാർ, മന്ത്രിമാർ, ശൂറാകൗൺസിൽ അംഗങ്ങൾ, വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, നയതന്ത്ര പ്രതിനിധികൾ എന്നിവരും അൽവജ്​ബ മൈതാനിയിലെ ഈദ്​ നമസ്കാരത്തിൽ പങ്കാളിയായി.

സുപ്രീം ജുഡീഷ്യൽ കൗൺസിൽ അംഗവും സുപ്രീം കോടതി ജഡ്ജുമായ ഡോ. തഖീൽ സായിർ അൽ ഷമ്മാരി നമസ്കാരത്തിന്​ നേതൃത്വം നൽകുകയും, പ്രഭാഷണം നിർവഹിക്കുകയും ചെയ്തു. ​30 ദിനങ്ങളിലെ വ്രതാനുഷ്​ഠാനത്തിന്‍റെ ലക്ഷ്യം ദൈവഭക്​തിയും അല്ലാഹുവിലേക്കുള്ള സമ്പൂർണ സമർപ്പണവുമാണെന്ന്​ അദ്ദേഹം പറഞ്ഞു.

ആഘോഷങ്ങളിൽ മിതത്വം പാലിക്കുന്നതാണ്​ വിശ്വാസിയുടെ മഹത്വം. വ്രതം പൂർത്തിയാക്കി ആഘോഷിക്കുന്ന വേളയിൽ കുടുംബ ബന്ധം ഊട്ടിയുറപ്പിക്കാനും, സമൂഹത്തിന്‍റെ ഐക്യത്തിനായി പ്രാർത്ഥിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

പെരുന്നാൾ നമസ്കാരത്തിനു ശേഷം, അൽ വജ്​ബ പാലസിൽ അമീർ വിശിഷ്ടാതിഥികളും ശൈഖുമാരുമായി അമീർ ഈദ്​ ആശംസ കൈമാറി. പ്രധാനമന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനി , ശൂറാ കൗൺസിൽ സ്പീക്കർ, മന്ത്രിമാർ, വിവിധ സേനാ മേധാവികൾ, വകുപ്പ്​-സ്ഥാപന മേധാവികൾ, നയതന്ത്ര പ്രതിനിധികൾ എന്നിവരെ അമീർ സ്വീകരിച്ചു. വിവിധ രാഷ്ട്ര തലവൻമാരുമാരെ ഫോണിൽ വിളിച്ചും അമീർ പെരുന്നാൾ ആശംസ കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amir praying at Wajba Maidan
Next Story