അമീറിെൻറ പശ്ചിമാഫ്രിക്കൻ പര്യടനം പൂർത്തിയായി
text_fieldsദോഹ: അറ് രാജ്യങ്ങൾ സന്ദർശിച്ച അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പശ്ചിമാഫ്രിക്കൻ പര്യടനം പൂർത്തിയായി. അവസാനമായി ഇന്നലെ ഘാനയിലാണ് അമീർ എത്തിയത്. ഐവറി കോസിറ്റിലെ പര്യടനം പൂർത്തിയാക്കിയതിന് ശേഷമാണ് അമീർ ഘാനയിലെത്തിയത്.ഐവറി കോസ്റ്റുമായി നിരവധി സഹകരണ കരാറിലാണ് ഖത്തർ ഒപ്പുവെച്ചത്. ഐവറി കോസ്റ്റ് പ്രസിഡൻറ് അൽ ഹസൻ അബ്ദുറഹ്മാൻ വതാരയുമായി നടത്തിയ ചർച്ചയിൽ ആഫ്രിക്കൻ രാജ്യങ്ങളുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാനാണ് ഖത്തർ ആഗ്രഹിക്കുന്നതെന്ന് അമീർ അറിയിച്ചു.
ഖത്തർ ലോക രാജ്യങ്ങൾക്ക് മാതൃകയുളള്ള രാജ്യമാണെന്ന് പ്രസിഡൻറ് വതാര അഭിപ്രായപ്പെട്ടു. വിവിധ മേഖലകളിൽ വലിയ മുന്നേറ്റമാണ് ഖത്തർ കാഴ്ച വെച്ചത്. സമീപകാലത്ത് നേരിടണ്ടേി വന്ന പ്രതിസന്ധികളെ ഖത്തർ അതിേവഗം അതിജയിച്ചു. ഖത്തരികളായ നിക്ഷേപകർക്ക് ഐവറി കോസ്റ്റിൽ നിരവധി അവസരങ്ങളാണുള്ളത്. ഈ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ അദ്ദേഹം എല്ലാവരെയും ക്ഷണിച്ചു. ഖത്തറുമായി ബന്ധം വിഛേദിച്ച രാഷ്ട്രങ്ങൾക്ക് പകരം പുതിയ സാധ്യതകൾ തേടുകയെന്നതും അമീറിെൻറ സന്ദർശനത്തിെൻറ ഭാഗമായിരുന്നെന്ന് നിരീക്ഷിക്കപ്പെടുന്നു. വാണിജ്യ നിക്ഷേപ മേഖലകളിൽ പുതിയ വഴികൾ തേടുകയെന്ന ലക്ഷ്യം നേടാൻ അമീറിെൻറ ആഫ്രിക്കൻ പര്യടനം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.