റഷ്യൻ പ്രതിരോധമന്ത്രി-അമീർ കൂടിക്കാഴ്ച സൈനിക സഹകരണം ശക്തമാക്കും
text_fieldsദോഹ: ഖത്തറിൽ സന്ദർശനത്തിനെത്തിയ റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയ്ഗുവുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി.
ബഹർ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ റഷ്യൻ പ്രസി ഡൻറ് വ്ളാദിമിർ പുടിെൻറ അഭിവാദ്യങ്ങളും ആശംസകളും മന്ത്രി അമീറിനെ അറിയിച്ചു.
റഷ്യൻ പ്രസിഡൻറി നുള്ള അഭിവാദ്യങ്ങളും റഷ്യൻ ജനതയുടെ ഉയർച്ചയും പുരോഗതിയും ആശംസിച്ചുകൊണ്ടുള്ള സന്ദേശവും അമീർ പ്രതിരോധമന്ത്രിയെ അറിയിച്ചു.
സൈനിക സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഗൾഫ് പ്രതിസന്ധിയും മേഖലയുടെ സുരക്ഷാ പ്രശ്നങ്ങളും ചർച്ച ചെയ്ത കൂടിക്കാഴ്ചയിൽ സിറിയയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. ലിബിയൻ പ്രതിസന്ധി സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു.
ഇക്കാര്യത്തിൽ അടിയന്തര പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി അന്താരാഷ്ട്ര സമൂഹത്തിെൻറയും പ്രത്യേകിച്ച് ഖത്തറിെൻറ ശ്രമങ്ങളും വിശകലനം ചെയ്തു.
അതേസമയം, പ്രതിരോധമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഖത്തറും റഷ്യയും സൈനിക സഹകരണം ശക്തക്കുന്നതിെൻറ ഭാഗമായി വിവിധ കരാറുകളിൽ ഒപ്പുവെച്ചു.
മിലിട്ടറി സപ്ലൈ മേഖലയിൽ നിയമ കരാറിൽ ഒപ്പുവെച്ച ഖത്തറും റഷ്യയും, വ്യോമ പ്രതിരോധ മേഖലയിൽ ധാരണാപത്രത്തിലും ടെക്നിക്കൽ മിലിട്ടറി സ ഹകരണരംഗത്ത് കരാറിലും ഒപ്പുവെച്ചു. ചടങ്ങിൽ റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയ്ഗുവും ഖത്തർ പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്വിയ്യയും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.