അമീർ അങ്കാറയിലെത്തി
text_fieldsദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഔദ്യോഗിക സന്ദർശനാർത്ഥം തുർക്കി തലസ്ഥാനമായ അങ്കാറയിലെത്തി. അങ്കാറയിലെ ഐസൻ ബോഗാ വിമാനത്തവളത്തിൽ തുർക്കി പ്രതിരോധ മന്ത്രി നൂറുദ്ധീൻ ഖാനിക്ലി അമീറിനെയും സഘത്തെയും സ്വീകരിച്ചു.
തുർക്കിയുമായി അടുത്ത ബന്ധം കാത്ത് സുക്ഷിക്കുന്ന ഖത്തർ നിരവധി മേഖലയിൽ സഹകരിച്ച് പ്രവർത്തിച്ച് വരികയാണ്. ഖത്തർ–ടർക്കിഷ് എക്കണോമിക് ഫോറത്തിെൻറ മേൽ നോട്ടത്തിൽ ദോഹയിൽ ടർക്കിഷ് ഉൽപ്പന്നങ്ങളുടെ പ്രദർശനം ഇന്ന് മുതൽ ആരഭിക്കുകയാണ്. അമീറിെൻറ സന്ദർശനം കൂടുതൽ മേഖലയിൽ സഹകരണം വ്യാപിക്കാൻ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.