അമീർ അമേരിക്കയിൽ; 10ന് ട്രംപിനെ കാണും
text_fieldsദോഹ: ഔദ്യോഗിക സന്ദർശനത്തിെൻറ ഭാഗമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അമേരിക്കയിലെ േഫ്ലാറിഡയിലെത്തി. ടാംപാ മാക്ഡിൽ വ്യോമതാവളത്തിലിറങ്ങിയ അമീറിനെ അമേരിക്കൻ സെൻട്രൽ കമാൻഡ് കമാൻഡർ ജനറൽ ജോസഫ് വോടെൽ സ്വീകരിച്ചു. അമേരിക്കയിലെ ഖത്തർ സ്ഥാനപതി ശൈഖ് മിഷ്അൽ ബിൻ ഹമദ് ആൽഥാനി, അമേരിക്കൻ സെൻട്രൽ കമാൻഡിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും അമീറിനെയും ഖത്തർ പ്രതിനിധി സംഘത്തെയും സ്വീകരിക്കാനായി വ്യോമതാവളത്തിലെത്തിയിരുന്നു. സന്ദർശനത്തിെൻറ ഭാഗമായി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച ഏപ്രിൽ 10ന് ചൊവ്വാഴ്ച വാഷിംഗ്ടൺ ഡിസിയിൽ നടക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും കൂടിക്കാഴ്ചയിൽ ഇരുരാഷ്ട്ര നേതാക്കളും ചർച്ച ചെയ്യും.
പൊതുപ്രധാന്യമുള്ള വിവിധ വിഷയങ്ങളും പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ രാഷ്ട്രീയ വികാസങ്ങളും കൂടിക്കാഴ്ചയിൽ വിശകലനം ചെയ്യും.
ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് പുറമേ, വിവിധ വകുപ്പ് മന്ത്രിമാരുമായും അമേരിക്കൻ കോൺഗ്രസ് അംഗങ്ങളുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും അമീർ കൂടിക്കാഴ്ച നടത്തും.
േഫ്ലാറിഡ സന്ദർശനത്തിന് ശേഷം മിയാമിയിലേക്ക് തിരിക്കുന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, സാമ്പത്തിക, വാണിജ്യ, നിക്ഷേപ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തും.
അമീറിനൊപ്പം ഖത്തറിൽ നിന്നുള്ള വ്യാപാര പ്രമുഖരടങ്ങുന്ന വലിയൊരു പ്രതിനിധി സംഘം തന്നെ അമേരിക്കയിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.