രാജ്യാന്തര ഉച്ചകോടി: രാഷ്ട്രനേതാക്കളുമായി അമീറിെൻറ കൂടിക്കാഴ്ച
text_fieldsദോഹ: ഡ്യുഷന്ബെ രാജ്യാന്തര ഉച്ചകോടിയിൽ പെങ്കടുക്കാനെത്തിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി വിവിധ രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഉഭയ കക്ഷി വിഷയങ്ങൾ ചർച്ച ചെയ്തു. താ ജികിസ്താന് തലസ്ഥാനമായ ഡ്യുഷന്ബെയില െ നവ്രൂസ് പാലസില്‍ കോണ്‍ഫറന്‍സ് ഓണ്‍ ഇൻററാക്ഷന്‍ ആൻറ് കോണ്‍ഫിഡന്‍സ് ബില്‍ഡിങ് മെഷേഴ്സ് ഇന്‍ എഷ്യ(സിഐസിഎ) എന്ന തലക്കെട്ടിലായിരുന്നു ഉ ച്ചകോടി. ഇതിെൻറ ഉദ്ഘാടന സെഷനിലാണ് അമീർ പങ്കെടുത്തത്. അമീറിനു പുറമെ വിവിധ രാജ്യങ്ങളുടെ ഭ രണാധികാരികള്‍ പങ്കെടുത്തു.
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി താജികിസ്താന്‍, കസാകിസ്താന്‍, കിര്ഗിസ്താന്, ഇറാന്, തു ര്‍ക്കി, ചൈനീസ് പ്രസിഡൻറുമാരുമായി ചര്‍ച്ച നടത്തി. പ്രസിഡന്‍ഷ്യല്‍ പാലസായ പാലസ് ഓഫ് നേഷന്‍സില്‍ വെച്ചായിരുന്നു താജികിസ്താന്‍ പ്രസിഡൻറ് ഇമോമലി റഹ്മോനുമായി ചര്‍ച്ച നടത്തിയത്. താജികിസ്താനിലേക്ക് അമീറിെൻറ ആദ്യ സന്ദര്‍ശനമാണിത്. അമീറിനെ പ്രസിഡൻറ് സ്വാഗതം ചെയ്തു. വിവിധ മേഖലകളില്‍ ഇരുരാ ജ്യങ്ങള്ക്കുമിടയില് സഹകരണം ശക്തിപ്പെടുത്തുന്നതിനായി താന്‍ ഉറ്റുനോക്കുകയാണെന്ന് പ്രസിഡൻറ് പ റഞ്ഞു. താജികിസ്താന്‍ സന്ദര്‍ശനത്തിനായി അമീറിനെ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. ഖത്ത റിനും താജികിസ്താനുമിടയില് സഹകരണവും ബന്ധവും സ്ഥാപിതനായി 25വര്‍ഷങ്ങള്‍ക്കുശേഷമാണ് അമീര്‍ താജികിസ്താന്‍ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തിെൻറ പ്രാധാന്യവും അമീര്‍ എടുത്തുപറഞ്ഞു. രണ്ടുരാജ്യ ങ്ങള്‍ക്കുമിടയില്‍ സമഗ്രമായ ബന്ധം വികസിപ്പിക്കുന്നതിന് ബൃഹത്തായതും ബഹുതലസ്പര്ശിയായതുമായ അവസരങ്ങളും സാധ്യതകളുമുണ്ട്. താജികിസ്താന്‍ പ്രസിഡൻറിെൻറ ക്ഷണം അമീര്‍ സ്വാഗതം ചെയ്തു. വി വിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. മേഖലയിലെയും രാജ്യാന്തരതലത്തിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളും ചര്‍ച്ചയായി.
കസാകിസ്താന്‍ പ്രസിഡൻറ് കാസിം ജൊമാര്‍ത് തൊകയേവുമായും അമീര്‍ ഇന്നലെ രാവിലെ ചര്‍ച്ച നടത്തി. കസാകിസ്താനില്‍ പ്രസി ഡൻറായി ചുമതലയേറ്റതിന് അദ്ദേഹത്തെ അമീര്‍ അഭിനന്ദിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തിലും സ ഹകരണത്തിലും കൂടുതല്‍ വികസനവും പുരോഗതിയും ഉണ്ടാകട്ടെയെന്ന് അമീര്‍ ആശംസിച്ചു. ഖത്തറിനും കസാകിസ്താനുമിടയിലെ ഉഭയകക്ഷിസഹകരണവും ഇരുവരും വിലയിരുത്തി. പൊതുവായ ആശങ്കകളുള്ള വിവിധവിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ ഇരുവരും പങ്കുവച്ചു.
കിര്ഗിസ്താന് പ്രസിഡൻറ് സൂറോന്ബെയ് ജീന്‍ബെകോവുമായി അമീര്‍ നടത്തിയ ചര്‍ച്ചയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷിബന്ധം വിലയിരുത്തി. പൊതുവായ ഉത്കണ്ഠയുള്ള വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്തു. കിര്ഗിസ്താന് സന്ദര്‍ശിക്കുന്നതിനായി അമീറിനെ പ്രസിഡൻറ് ക്ഷണിച്ചു. ചൈനീസ് പ്രസിഡൻറ് ഷീജിങ്പിങ്, റഷ്യന്‍ പ്രസിഡൻറ്് വ്ളാഡിമിര്‍ പുടിന്, ഇറാന് പ്രസിഡൻറ് ഡോ.ഹസന് റൂഹാനി എന്നിവരുമായും ചര്‍ച്ച നടത്തി. ഉദ്ഘാടന സെഷനില്‍ പങ്കെടുത്ത ശേഷം വൈകുന്നേരത്തോടെ അമീര്‍ ഡ്യുഷന്ബെയില് നിന്നും മടങ്ങി. താജികിസ്താന്‍ പ്രസിഡൻറ് കോകിര് റസുല്സോദയും ഫസ്റ്റ് ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കുസ്റവ് നൊസീരിയും യാത്രയയപ്പ് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.