റമദാൻ ആശംസ സ്വീകരിച്ച് അമീർ
text_fieldsലുസൈൽ പാലസിൽ അതിഥികളെ സ്വീകരിക്കുന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: വിശുദ്ധ റമദാന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങൾക്ക് ആശംസ സന്ദേശങ്ങൾ കൈമാറി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി.
വ്യാഴാഴ്ച രാത്രി ലുസൈൽ പാലസിലായിരുന്നു തറാവീഹ് നമസ്കാരശേഷം അമീർ രാഷ്ട്രത്തലവന്മാർ, മന്ത്രിമാർ ഉൾപ്പെടെ വിവിധ വ്യക്തികളെ സ്വീകരിച്ചത്. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി, ശൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, ശൈഖുമാർ, മന്ത്രിമാർ, അണ്ടർ സെക്രട്ടറിമാർ, ശൂറ കൗൺസിൽ അംഗങ്ങൾ, പൗരന്മാർ എന്നിങ്ങനെ വിവിധ വ്യക്തികളെ അമീർ സ്വീകരിച്ച് റമദാൻ സന്ദേശം കൈമാറി.
അമീറിന്റെ പ്രത്യേക പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി ഉൾപ്പെടെ ഉന്നത വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.