വിയോജിപ്പുകൾ മറന്ന് ലോകം ഒരുമിക്കണമെന്ന് അമീർ
text_fieldsകോവിഡ്–19 സൃഷ്ടിച്ച പ്രതിസന്ധികളിലൂടെ മുന്നോട്ട് പോകുേമ്പാൾ വിയോജിപ്പുകൾ മറന്ന് ലോകം ഒരുമിക്കണമെന്നാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ആഹ്വാനം ചെയ്തത്. റമദാൻ സമാരംഭത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ഒന്നാം കക്ഷി രാജ്യവും അതിെൻറ ഏജൻസികളുമാണ്. പൗരന്മാരും താമസക്കാരുമുൾപ്പെടുന്ന ജനതയാണ് രണ്ടാം കക്ഷി. രോഗ വ്യാപനം തടയുന്നതിൽ അവരുടെ പങ്ക് നിസ്തുലമാണ്. സർക്കാർ സംവിധാനങ്ങളുടെ നിർദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടത് അവരുടെ കടമയാണ്. വളരെ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. വീട്ടിൽ സുരക്ഷിതമായിരിക്കണം. ഓരോരുത്തരുടെയും അശ്രദ്ധ അവരെ മാത്രമല്ല, സമൂഹത്തെ ഒന്നടങ്കമാണ് ബാധിക്കുകയെന്നത് ഓരോ വ്യക്തിയും ഓർത്തിരിക്കണമെന്നും അമീർ പറഞ്ഞു. ആ വാക്കുകൾ എല്ലാവരും പാലിക്കുകയായിരുന്നു പിന്നീട്.
തുടക്കം മുതലേ ജാഗ്രത, പൂർണ അടച്ചുപൂട്ടലില്ലാതെ രോഗനിയന്ത്രണം
ചൈനയടക്കം വിവിധ രാജ്യങ്ങളിൽ കൊറോണ വൈറസ് സ്ഥീകരിക്കപ്പെട്ടപ്പോൾ തന്നെ ഖത്തറിൽ ജാഗ്രത കൈക്കൊണ്ടിരുന്നു. ആദ്യഘട്ടത്തിൽ ഇറാനിൽ നിന്ന് രാജ്യത്തേക്ക് തിരിച്ചെത്തിച്ച ഖത്തർ പൗരൻമാരിലാണ് കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. കോവിഡ് പടരുന്ന സാഹചര്യത്തിൽ ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങളും ഫെബ്രുവരി മൂന്ന് മുതൽ റദ്ദാക്കിയതായി ഖത്തർ എയർവേയ്സ് അറിയിച്ചു. തുടക്കത്തിൽ 300 ടൺ സഹായസാധനങ്ങളുമായി ഖത്തറിൻെറ അഞ്ച് വിമാനങ്ങളാണ് ചൈനയിലേക്ക് പറന്നത്.
മാർച്ച് മാസത്തിൽ ഖത്തറിൽ മൂന്നുപ്രവാസികൾക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. തുടർന്നാണ് സമൂഹവ്യാപനമുണ്ടായത്. രാജ്യത്ത് ആദ്യമായി ബംഗ്ലാദേശ് സ്വദേശിയായ 57കാരനാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ ഖത്തറിൽ നിന്ന് ഇന്ത്യയിലേക്കോ തിരിച്ചോ സാധാരണ യാത്രാവിമാനങ്ങളില്ല. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള എയർ ബബ്ൾ ധാരണപ്രകാരം പ്രത്യേക വിമാനസർവീസുകൾ നടക്കുന്നുണ്ട്.ലോകത്ത് കോവിഡിൽ ഏറ്റവും കുറഞ്ഞ മരണനിരക്ക് ഖത്തറിലാണ്. ഖത്തറിനൊപ്പം തന്നെ വലുപ്പമുള്ള സിംഗപ്പൂരും കുറഞ്ഞ മരണനിരക്കിൽ ലോകത്ത് മുന്നിലുണ്ട്. മരണനിരക്ക് 0.1 ശതമാനത്തിലും താഴെയാണ് ഈ കുഞ്ഞു രാജ്യങ്ങളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.