ഫലസ്തീനികളുടെ അവകാശ പോരാട്ടങ്ങൾക്ക് പിന്തുണയുമായി അമീർ
text_fieldsദോഹ: ഫലസ്തീനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഫോൺ സംഭാഷണം നടത്തിയതായി ഖത്തർ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
അൽ അഖ്സ പള്ളിയിൽ ആരാധനാ കർമങ്ങളിലേർപ്പെട്ടിരുന്ന വിശ്വാസികൾക്കുനേരെ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണങ്ങൾ സംബന്ധിച്ചും ജറൂസലം നിവാസികളുടെ നിസ്സഹായവസ്ഥയും ശൈഖ് ജർറാഹ് പ്രദേശത്തെ ഇസ്രായേൽ നിയന്ത്രണങ്ങളും സംഭാഷണത്തിനിടെ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് വിശദീകരിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും ഫലസ്തീൻ ജനതയുടെയും പ്രത്യക്ഷമായ ലംഘനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫലസ്തീനികളുടെ നിയമപരമായ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങളിൽ ഖത്തറിെൻറ പൂർണ പിന്തുണ അമീർ ശൈഖ് തമീം, ഫലസ്തീൻ പ്രസിഡൻറിന് ഉറപ്പുനൽകി. ഫലസ്തീൻ ജനതയുടെ എല്ലാ അവകാശ പോരാട്ടങ്ങൾക്കും നിരുപാധികമായ പിന്തുണ നൽകുന്ന ഖത്തറിെൻറ ശ്രമങ്ങളെ മഹ്മൂദ് അബ്ബാസ് പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
ഫലസ്തീനിലെ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഡോ. ഇസ്മാഈൽ ഹനിയ്യയുമായും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഫോൺ സംഭാഷണം നടത്തി. ഫലസ്തീനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇസ്രായേൽ അധിനിവേശ സേനയുടെ അൽ അഖ്സ പള്ളിയിലെ കടന്നുകയറ്റവും ആരാധനയിലായിരുന്ന വിശ്വാസികൾക്ക് നേരെയുള്ള ആക്രമണവും ഫോൺ സംഭാഷണത്തിനിടെ ചർച്ച ചെയ്തു.
ഫലസ്തീൻ വിഷയത്തിൽ ഖത്തറിെൻറ നിലപാടിൽ ഒരടി പിന്നോട്ടില്ലെന്നും സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രമെന്ന ഫലസ്തീനികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണ ഉണ്ടാകുമെന്നും അമീർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.