അമീർ കസാഖ്സ്താനിൽ അസ്താന ഫോറത്തിൽ പങ്കെടുക്കും
text_fieldsദോഹ: മധ്യേഷ്യൻ രാജ്യങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ബുധനാഴ്ച വൈകീട്ടോടെ കസാഖ്സ്താനിലെത്തി. ഉസ്ബകിസ്താനിലെയും കിർഗിസ്താനിലെയും സന്ദർശനം പൂർത്തിയാക്കി കസാഖ്സ്താനിലെ അസ്താന അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമീറിനെ പ്രസിഡന്റ് കാസിം ജൊമർത് തഖിയോവിന്റെ നേതൃത്വത്തിൽ ആതിഥേയരാഷ്ട്ര നേതാക്കൾ സ്വീകരിച്ചു.
ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുറാത് നർത്ല്യൂ, ഖത്തർ അംബാസഡർ അബ്ദുൽ അസീസ് ബിൻ സുൽതാൻ അൽ റുമൈി എന്നിവർ സന്നിഹിതരായി. തിങ്കളാഴ്ച ആരംഭിച്ച മധ്യേഷൻ രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായാണ് അമീറും ഖത്തറിന്റെ ഉന്നത സംഘവും യാത്രയുടെ മൂന്നാം ദിനം കസാഖ്സ്താനിലെത്തിയത്. വ്യാഴാഴ്ച ആരംഭിക്കുന്ന അസ്താന ഇന്റർനാഷനൽ ഫോറത്തിൽ അമീർ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കും. വിവിധ മേഖലകളിൽ ലോകം നേരിടുന്ന വെല്ലുവിളികളും അന്താരാഷ്ട്ര തലത്തിൽ ആവശ്യമായ സഹകരണങ്ങളും രണ്ടുദിനങ്ങളിലായി നടക്കുന്ന ഫോറം ചർച്ച ചെയ്യും. ഖത്തറുമായി ശക്തമായ ഉഭയകക്ഷി ബന്ധം നിലനിർത്തുന്ന രാജ്യം കൂടിയാണ് കസാഖ്സ്താൻ. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇവിടെ നടന്ന സി.ഐ.സി.എ സമ്മേളനത്തിലും അമീർ പങ്കെടുത്തിരുന്നു.
ചൊവ്വാഴ്ച കിർഗിസ്താനിലെത്തിയ അമീർ വിവിധ കൂടിക്കാഴ്ചകളിൽ പങ്കെടുത്തു. തുടർന്ന്, വിവിധ കരാറുകളിൽ ഇരുരാഷ്ട്രങ്ങളുടെ മന്ത്രിതല പ്രതിനിധികളും ഒപ്പുവെച്ചു. കിർഗിസ്താൻ സന്ദർശിക്കുന്ന ആദ്യ അറബ് രാഷ്ട്രത്തലവൻ എന്ന പ്രത്യേകതയും അമീറിന്റെ വരവിനുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.