ലുസൈൽ സർക്യൂട്ട് സന്ദർശിച്ച് അമീർ
text_fieldsദോഹ: ഒക്ടോബറിൽ നടക്കുന്ന ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ കാറോട്ട പോരാട്ടത്തിന്റെ വേദിയായ ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ട് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സന്ദർശിച്ചു. സർക്യൂട്ടിലെ നവീകരണ പ്രവർത്തനങ്ങളും വിലയിരുത്തി.
ഫോർമുല വൺ ഗ്രാൻഡ് പ്രീയിൽ ലോകത്തെ ഏറ്റവും മികച്ച കാറോട്ട താരങ്ങൾ മാറ്റുരക്കുന്ന പോരാട്ടത്തിനായി തയാറെടുക്കുകയാണ് ലുസൈൽ സർക്യൂട്ട്. സർക്യൂട്ടിലെ കെട്ടിടങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും ട്രാക്കിന്റെയും നിർമാണങ്ങൾ അമീർ സന്ദർശിച്ചു.
ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ സംഘവും അമീറിനൊപ്പമുണ്ടായിരുന്നു. ഫോർമുല വൺ കാറോട്ട പരമ്പര സീസണിലെ 17ാമത് ഗ്രാൻഡ്പ്രീക്കാണ് ഒക്ടോബർ ആറുമുതൽ എട്ടുവരെ ഖത്തർ വേദിയാകുന്നത്. 2021 സീസണിലായിരുന്നു ഖത്തറിൽ ആദ്യ എഫ്.വൺ മത്സരം നടന്നത്. കഴിഞ്ഞ വർഷം ലോകകപ്പ് കാരണം നടന്നില്ല. ഇനിയുള്ള പത്ത് സീസണിലും ഖത്തർ എഫ്.വണ്ണിലെ സ്ഥിരം വേദി കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.