അമീരി മെഡിക്കൽ സ്കോളർഷിപ്: ഖത്തർ റെഡ്ക്രസൻറും ഫലസ്തീൻ റെഡ്ക്രസൻറും കരാർ ഒപ്പുവെച്ചു
text_fieldsദോഹ: 2020–21 അധ്യയന വർഷത്തിലേക്കുള്ള അമീരി മെഡിക്കൽ സ്കോളർഷിപ് കരസ്ഥമാക്കിയ ഫലസ്തീൻ ഡോക്ടർമാരുടെ ഒമ്പതാം ബാച്ചുമായി ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയും ഫലസ്തീൻ റെഡ്ക്രസൻറ് സൊസൈറ്റിയും കരാർ ഒപ്പുവെച്ചു.
ഹമദ് മെഡിക്കൽ കോർപറേഷന് കീഴിൽ 4–5 വർഷത്തെ പരിശീലനം നേടുന്നതിനുള്ള സ്കോളർഷിപ്പിന് 10 പേരാണ് അർഹത നേടിയിരിക്കുന്നത്. തുടർന്ന് വിവിധ സ്പെഷാലിറ്റികളിൽ അറബ് ബോർഡ് ഓഫ് ഹെൽത്ത് സ്പെഷലൈസേഷൻ അംഗീകാരം ഇവർക്ക് ലഭിക്കും.ഗസ്സയിൽനിന്നുള്ള ഡോക്ടർമാർക്ക് ഓർത്തോപീഡിക്സ് (സ്പൈൻ സർജറി), ഇൻേറണൽ മെഡിസിൻ (ജെറിയാട്രിക്സ്), ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി (മെറ്റേണൽ മെഡിസിൻ), ജനറൽ സർജറി (ഹെപറ്റോബിലറി സർജറി) എന്നീ സ്പെഷാലിറ്റികളിലാണ് പരിശീലനം ലഭിക്കുക.
വെസ്റ്റ് ബാങ്കിൽനിന്നുള്ളവർക്ക് ഇൻേറണൽ മെഡിസിൻ, കാർഡിയോതൊറാസിക് സർജറി, അനസ്തേഷ്യ, ഇൻറൻസിവ് കെയർ എന്നീ സ്പെഷാലിറ്റികളിലും പരിശീലനം ലഭിക്കും. യാത്ര നടപടികൾ പൂർത്തിയാകുന്നതോടെ ദോഹയിലെത്തി പരിശീലനം ആരംഭിക്കും. 2003 മുതൽ 82 ഡോക്ടർമാരാണ് ഇതുവരെ സ്കോളർഷിപ് നേടി ഖത്തറിൽ പരിശീലനത്തിനെത്തിയത്. 26 ഫിസിഷ്യന്മാർ ജോർഡനിലും പരിശീലനം നേടിയിട്ടുണ്ട്.
ഫലസ്തീൻ റെഡ്ക്രസൻറ് ഡയറക്ടർ ജനറൽ ഡോ. ഖാലിദ് ഗൗദ, വെസ്റ്റ്ബാങ്കിലെ േപ്രാഗ്രാം അഡ്വൈസറി കമ്മിറ്റി അംഗം ഡോ. ഹൈഥം അൽ ഹസൻ, വെസ്റ്റ്ബാങ്ക് ജറൂസലം ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി പ്രതിനിധി സൈന വലീദ് ഹമൂദ് എന്നിവർ കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ പങ്കെടുത്തു.ഫലസ്തീനിൽ വിവിധ മേഖലകളിലായി സ്പെഷലിസ്റ്റ് മെഡിക്കൽ പ്രഫഷനലുകളെ വളർത്തിക്കൊണ്ടുവരുകയെന്ന ക്യു.ആർ.സി.എസിെൻറ പദ്ധതിയുടെ ഭാഗമായാണ് ഈ േപ്രാഗ്രാം നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.