Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ഴി​മ​തി​ക്കെ​തി​രാ​യ...

അ​ഴി​മ​തി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് അം​ഗീ​കാ​ര​മാ​യി അ​മീ​റി​ന്റെ പു​ര​സ്കാ​ര​ങ്ങ​ൾ

text_fields
bookmark_border
Amir award
cancel
camera_alt

അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ആ​ന്റി ക​റ​പ്ഷ​ൻ എ​ക്സ​ല​ൻ​സ്

പു​ര​സ്കാ​ര സ്മാ​ര​കം കോ​സ്റ്റ​റീ​ക​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: അ​ഴി​മ​തി തു​ട​ച്ചു​നീ​ക്കാ​നും സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ഖ​ത്ത​ർ അ​മീ​റി​ന്റെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കോ​സ്റ്റ​റീ​ക​യി​ലെ സാ​ൻ​ജോ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഴി​മ​തി വി​രു​ദ്ധ പോ​രാ​ളി​ക​ൾ​ക്ക് ഖ​ത്ത​റി​ന്റെ അം​ഗീ​കാ​ര​മാ​യ പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ എ​ട്ടാ​മ​ത് പു​ര​സ്കാ​ര ച​ട​ങ്ങി​ൽ കോ​സ്റ്റ​റീ​ക ഫ​സ്റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് സ്റ്റീ​ഫ​ൻ ബ്ര​ണ്ണ​ർ നീ​ബി​ഗ് ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത​ർ പ​​ങ്കെ​ടു​ത്തു. അ​ഴി​മ​തി തു​ട​ച്ചു​നീ​ക്കാ​നും ഭ​ര​ണ നി​ർ​വ​ഹ​ണ മേ​ഖ​ല​ക​ളി​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​കാ​നും പ്ര​വ​ർ​ത്തി​ച്ച വ്യ​ക്തി​ക​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കു​മാ​യി അ​ഞ്ചു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡു​ക​ൾ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും ഫ​സ്റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് ബ്ര​ണ്ണ​റും ചേ​ർ​ന്ന് സ​മ്മാ​നി​ച്ചു.

അ​ഴി​മ​തി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ ആ​ജീ​വ​നാ​ന്ത സം​ഭാ​വ​ന​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ത്തി​ന് ഡോ. ​മു​ന ബു​ചാ​ഹി​നെ തെ​ര​ഞ്ഞെ​ടു​ത്തു. മെ​ക്സി​ക​യി​ൽ​നി​ന്നു​ള്ള അ​ഴി​മ​തി വി​രു​ദ്ധ പോ​രാ​ളി​യാ​യാ​ണ് ഡോ. ​മു​ന ബു​ചാ​ഹി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഫോ​റ​ൻ​സി​ക് ഓ​ഡി​റ്റി​ങ്, ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളു​ടെ ത​ട്ടി​പ്പ്, തു​ട​ങ്ങി വി​വി​ധ അ​ഴി​മ​തി​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​രു​ക​യും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് നി​ർ​ണാ​യ​ക നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തു​കൊ​ണ്ട് പ്ര​ശ​സ്ത​യാ​യ ഇ​വ​ർ​ക്ക് ലൈ​ഫ്ടൈം അ​ച്ചീ​വ്മെ​ന്റ് അം​ഗീ​കാ​ര​മാ​യാ​ണ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്.

കോ​സ്റ്റ​റീ​ക​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ന്റി ക​റ​പ്ഷ​ൻ എ​ക്സ​ല​ൻ​സ് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ജേ​താ​ക്ക​ൾ​ക്കൊ​പ്പം

അ​ക്കാ​ദ​മി​ക് റി​സ​ർ​ച്ച് ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഫ​സ​ർ റോ​ബ​ർ ക്ലി​റ്റ്ഗാ​ർ​ഡ്, ആ​ൽ​ബ​ർ​ടോ വ​നു​ചി, കാ​യി​ക​മേ​ഖ​ല​യി​ലെ അ​ഴി​മ​തി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഡോ. ​റോ​ഡ്രി​ഗോ അ​രി​യാ​സ് ഗ്രി​ലോ, പ്ര​ഫ. എ​ലി​യാ​സ് ബാ​ന്റെ​കാ​സ്, അ​ന്വേ​ഷ​ണാ​ത്മ​ക മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന മി​ക​വി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നു​ള്ള ഖ​ദി​ജ ​ഷ​രീ​ഫ്, യൂ​ത്ത് ക്രി​യേ​റ്റീ​വി​റ്റി ആ​ൻ​ഡ് എ​ൻ​ഗേ​ജ്മെ​ന്റ് പു​ര​സ്കാ​ര​ത്തി​ന് ഗ​യോ ജെ​യിം​സ് എം​പു​യ, മെ​ക്സി​ക​ൻ സം​ഘ​ട​ന​യാ​യ മെ​ജോ​ർ എ​ന്നി​വ​ർ അ​ർ​ഹ​രാ​യി.

പു​ര​സ്കാ​ര ച​ട​ങ്ങി​ന് മു​മ്പാ​യി അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും കോ​സ്റ്റ​റീ​ക​ൻ പ്ര​സി​ഡ​ന്റ് റോ​ഡ്രി​ഗോ ചാ​വേ​സ് റോ​ബി​ൾ​സും ചേ​ർ​ന്ന് പാ​ർ​ക് എ​സ്പാ​ന​യി​ൽ അ​വാ​ർ​ഡ് ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തി​രു​ന്നു. ഭ​ര​ണ​നി​ർ​വ​ഹ​ണ​രം​ഗ​ത്തെ സു​താ​ര്യ​ത​യു​ടെ​യും അ​ഴി​മ​തി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന്റെ​യും ആ​ഗോ​ള പ്ര​തി​ബ​ദ്ധ​ത​യു​ടെ പ്ര​തീ​ക​മാ​യാ​ണ് എ​ട്ടാം പു​ര​സ്കാ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി സ്മാ​ര​കം നി​ല​കൊ​ള്ളു​ന്ന​ത്. 2016ൽ ​ആ​രം​ഭി​ച്ച ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പു​ര​സ്കാ​ര​ത്തി​ന്റെ ച​രി​ത്ര യാ​ത്ര​ക​ളെ അ​ട​യാ​ള​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു സാ​ൻ​ജോ​സി​ൽ ച​ട​ങ്ങി​ന് തു​ട​ക്കം കു​റി​ച്ച​ത്.

പു​ര​സ്കാ​ര ജേ​താ​ക്ക​ളെ​യും അ​ഴ​മ​തി​ക്കെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ഖ​ത്ത​ർ രാ​ഷ്ട്ര​ത്ത​ല​വ​ന്റെ നി​ല​പാ​ടു​ക​ളെ​യും കോ​സ്റ്റ​റീ​ക​ൻ വൈ​സ് പ്ര​സി​ഡ​ന്റ് അ​ഭി​ന​ന്ദി​ച്ചു. യു.​എ​ൻ പ്ര​തി​നി​ധി​ക​ളാ​യ അ​ല​ക്സാ​ണ്ട​ർ സു​യേ​വ്, അ​ഴി​മ​തി​ക്കെ​തി​രാ​യ യു.​എ​ൻ പ്ര​ത്യേ​ക പ്ര​തി​നി​ധി അ​ലി ബി​ൻ ഫി​തൈ​സ് അ​ൽ മ​ർ​റി, ഖ​ത്ത​ർ നാ​ഷ​ന​ൽ ഹ്യൂ​മ​ൻ റൈ​റ്റ്സ് ക​മ്മി​റ്റി പ്ര​തി​നി​ധി മു​ഹ​മ്മ​ദ് ബി​ൻ സൈ​ഫ് അ​ൽ കു​വാ​രി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar newsCorruptionAmir award
News Summary - Amir's award in recognition of fight against corruption
Next Story