Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജി.​സി.​സി...

ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യി അ​മീ​റി​ന്റെ കൂ​ടി​ക്കാ​ഴ്ച

text_fields
bookmark_border
ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യി അ​മീ​റി​ന്റെ കൂ​ടി​ക്കാ​ഴ്ച
cancel
camera_alt

ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം മു​ഹ​മ്മ​ദ് അ​ൽ ബു​ദൈ​വി ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

ദോ​ഹ: ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം മു​ഹ​മ്മ​ദ് അ​ൽ ബു​ദൈ​വി​യു​മാ​യി ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​മി​രി ദി​വാ​നി​ലെ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ജാ​സിം മ​ജ്‍ലി​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ കൂ​ട്ടാ​യ്മ​യാ​യ ജി.​സി.​സി കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ദ​ത്തി​ലേ​ക്ക് അ​ടു​ത്തി​ടെ നി​യ​മി​ത​നാ​യ ജാ​സിം മു​ഹ​മ്മ​ദ് അ​ൽ ബു​ദൈ​വി​യെ അ​മീ​ർ അ​ഭി​ന​ന്ദി​ച്ചു. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​ടെ പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും കൂ​ട്ടാ​യ്മ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ പു​തി​യ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന് അ​ദ്ദേ​ഹം ആ​ശം​സ നേ​ർ​ന്നു.

അ​മേ​രി​ക്ക​യി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​റാ​യി പ്ര​വ​ർ​ത്തി​ച്ച ജാ​സിം മു​ഹ​മ്മ​ദ് അ​ൽ ബു​ദൈ​വി​യെ ജ​നു​വ​രി അ​വ​സാ​ന വാ​ര​ത്തി​ലാ​ണ് ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി നി​യ​മി​ച്ച​ത്. ഫെ​ബ്രു​വ​രി ഒ​ന്ന് മു​ത​ലാ​ണ് അ​ദ്ദേ​ഹം പു​തി​യ പ​ദ​വി​യി​ൽ സ്ഥാ​ന​മേ​റ്റ​ത്. അ​തി​നു​ശേ​ഷം ഖ​ത്ത​ർ അ​മീ​റു​മാ​യി ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​യാ​യി​രു​ന്നു ഇ​ത്.

തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യു​മാ​യും ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCC Secretary GeneralAmir Sheikh Tamim bin Hamad Al Than
News Summary - Amir's meeting with GCC Secretary General
Next Story