ആരവം കൊടിയിറങ്ങി
text_fieldsദോഹ: എൻ.എസ്.എസ് എൻജിനീയറിങ് കോളജ് പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ അനക്സ് ഖത്തറിന്റെ ‘ആരവം 24’ ബിർള പബ്ലിക് സ്കൂളിൽ നടന്ന ടെക് ഫെസ്റ്റോടെ സമാപിച്ചു. ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുത്ത സമാപനച്ചടങ്ങിൽ ക്വിസ്, ശാസ്ത്രപ്രദർശനം എന്നീ മത്സരങ്ങളിലെ ജേതാക്കൾക്കുള്ള സമ്മാനവിതരണം നടന്നു. ഖത്തർ സയന്റിഫിക് സൊസൈറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ റാഷിദ് അൽ റഹീമി, ഖത്തർ എയർവേസ് ചീഫ് ഇൻഫർമേഷൻ ഓഫിസർ എ.ടി. ശ്രീനിവാസൻ, ഐ.ബി.പി.സി വൈസ് പ്രസിഡന്റ് ഹിഷാം അബ്ദുൽ റഹീം, ബി.പി.എസ് ഡയറക്ടർ ഡോ. മോഹൻ തോമസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ആരവം ചെയർമാൻ ആഷിഖ് അഹ്മദ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ടെക്നിക്കൽ ലീഡ് ദിലീപ് ടെക് ഫെസ്റ്റിനെക്കുറിച്ച് വിശദീകരിച്ചു. അംബാസഡർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. അനക്സ് ജനറൽ സെക്രട്ടറി അനീഷ് നന്ദി പറഞ്ഞു. ക്വിസ് മത്സരത്തിൽ ഡൽഹി പബ്ലിക് സ്കൂൾ ജേതാക്കളായി. ബിർള പബ്ലിക് സ്കൂളിനായിരുന്നു രണ്ടാം സ്ഥാനം. വിവിധ വിഷയങ്ങളിലായി നടന്ന ശാസ്ത്ര പ്രദർശന മത്സരത്തിൽ വർക്കിങ് മോഡൽ വിഭാഗത്തിൽ ശാന്തിനികേതൻ സ്കൂൾ ഒന്നാം സ്ഥാനവും ബിർള പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും നേടി. സ്റ്റിൽ മോഡലിൽ ബിർള പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനം നേടിയപ്പോൾ നോബ്ൾ പബ്ലിക് സ്കൂളിനാണ് രണ്ടാം സ്ഥാനം. പ്രോജക്ട് വിഭാഗത്തിൽ ശാന്തിനികേതൻ സ്കൂൾ ഒന്നാം സ്ഥാനവും അൽ ഖോർ ഇന്റർനാഷനൽ സ്കൂൾ രണ്ടാം സ്ഥാനവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.