ഗ്രാൻഡ് മാൾ ഹൈപ്പർമാർകെറ്റിൽ വാർഷിക പ്രൊമോഷന് തുടക്കം
text_fieldsദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് ഏഷ്യൻ ടൗണിൽ ഒമ്പതാം വാർഷിക പ്രമോഷൻ ആരംഭിച്ചു. ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് വാർഷികദിനാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 11ന് ഒമ്പത് റിയാൽ 'വൺ ഡേ' പ്രമോഷൻ ഒരുക്കിയിട്ടുണ്ട്.
ഏഷ്യൻ ടൗണിലെ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ്, ഗ്രാൻഡ് എക്സ്പ്രസ്, ഷോപ് നമ്പർ (91 ആൻഡ് 170 ) എന്നീ ഔട്ട്ലറ്റുകളിൽ ലഭ്യമായിരിക്കുന്നതായാണ്.
പഴം, പച്ചക്കറികൾ, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ്, ബേക്കറി, ഗ്രോസറി, കോസ്മെറ്റിക്, ഗൃഹോപകരണങ്ങൾ, ഗാർമെന്റ്സ്, ഫൂട്വെയർ, ഇലക്ട്രോണിക്സ് കൂടാതെ നിരവധി സാധനങ്ങൾ ഒമ്പതു റിയാലിന് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണ്. രാവിലെ ഏഴു മണി മുതൽ രാത്രി പത്തു മണി വരെ 'ഹവർലി' പ്രമോഷൻ ഉപഭോക്താക്കൾക്കായി ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് ഏഷ്യാൻടൗണിലെ എല്ലാ ബ്രാഞ്ചിലും സജ്ജീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒമ്പതു വർഷത്തോളമായി ഉപഭോക്താക്കൾ നൽകിവരുന്ന അകമഴിഞ്ഞ പിന്തുണയും വിശ്വാസ്യതയുമാണ് ഗ്രാൻഡിന്റെ വളർച്ചക്കും വിജയത്തിനും പിന്നിലെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറി
യിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.