ഇസ്ലാംവിരുദ്ധ നീക്കം: ഫ്രാൻസിനെതിരെ ഖത്തറിൽ പ്രതിഷേധം കനക്കുന്നു
text_fieldsദോഹ: പ്രവാചകനിന്ദ നടത്തിയ അധ്യാപകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ഫ്രാൻസിൽ ഇസ്ലാമിനെതിരെ നടക്കുന്ന വിവിധ നീക്കങ്ങളിൽ ഖത്തറിൽ പ്രതിഷേധം. ഫ്രഞ്ച് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാണ്. പ്രവാചകനെ അവമതിക്കുന്ന തരത്തിലുള്ള കാരിക്കേച്ചർ വിദ്യാർഥികൾക്ക് പ്രദർശിപ്പിച്ച സാമുവേൽ പാറ്റി എന്ന 47കാരനായ അധ്യാപകനെ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. ഇതിനെ ഇസ്ലാമിക ലോകവും പണ്ഡിതരും ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു.
എന്നാൽ, അധ്യാപകൻ കൊലചെയ്യപ്പെട്ട സംഭവത്തെ ഇസ്ലാംഭീതി വളർത്താനായി ഫ്രാൻസ് അധികൃതരടക്കം ഉപയോഗപ്പെടുത്തുകയാണെന്നാണ് ആരോപണം. ഇസ്ലാമിെനതിരെയും ഇസ്ലാമിക ചിഹ്നങ്ങൾെക്കതിരെയും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവേൽ മാക്രോൺ അടക്കം പ്രസംഗിച്ചു. ഇതിനുശേഷമാണ് ഉൽപന്നബഹിക്കരണ കാമ്പയിൻ ശക്തമായിരിക്കുന്നത്.
ഖത്തറിലെ പ്രമുഖ വ്യാപാര കമ്പനിയായ അൽമീറ കൺസ്യൂമർ ഗുഡ്സ് ഫ്രാൻസിെൻറ ഉൽപന്നങ്ങൾ വിൽക്കുന്നത് കഴിഞ്ഞ ദിവസംതന്നെ നിർത്തിയിരുന്നു. ഉപഭോക്താക്കളുടെ ആവശ്യം മുൻനിർത്തിയാണ് ഇത്. ഫ്രാൻസിൽ അധികൃതർ മനഃപൂർവം ഇസ്ലാമിനെതിരെയും ഇസ്ലാം ചിഹ്നങ്ങൾക്കെതിരെയും നീക്കം നടത്തുകയാണെന്നും ഇതിൽ പ്രതിഷേധിച്ചാണ് സാധനങ്ങൾ വിൽക്കുന്നത് നിർത്തിയതെന്നും കമ്പനി അറിയിച്ചു. ഖത്തർ യൂനിവേഴ്സിറ്റി നടത്താനിരുന്ന ഫ്രാൻസ് സാംസ്കാരിക പരിപാടിയും റദ്ദാക്കിയിട്ടുണ്ട്. ഫ്രാൻസിെൻറ ഇസ്ലാംവിരുദ്ധ നീക്കങ്ങളാണ് കാരണമെന്ന് യൂനിവേഴ്സിറ്റി അറിയിച്ചു. മറ്റു വ്യാപാരസ്ഥാപനങ്ങളും ഡെലിവറി ആപ്പുകളും ഉൽപന്നവിൽപന നിർത്തിയിട്ടുണ്ട്. പ്രമുഖ വ്യാപാരശൃംഖലയായ ഫാമിലി ഫുഡ് സെൻററും ഫാമിലി മാർട്ടും തങ്ങളുെട എല്ലാ ശാഖകളിൽനിന്നും ഫ്രാൻസിെൻറ ഉൽപന്നങ്ങൾ നീക്കം ചെയ്തു. ഷെൽഫുകളിൽനിന്ന് ഇത്തരം സാധനങ്ങൾ കഴിഞ്ഞ ദിവസംതന്നെ ഒഴിവാക്കിയിട്ടുണ്ട്.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾെക്കാപ്പം നിൽക്കുക എന്നതാണ് തങ്ങളുടെ നയമെന്നും പൈതൃകവും വിശ്വാസവും തങ്ങൾ ഏറെ വിലമതിക്കുന്നുവെന്നും ഇരുസ്ഥാപനങ്ങളും പ്രസ്താവനയിൽ അറിയിച്ചു.
ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ തങ്ങളുടെ എല്ലാ ശാഖകളിൽനിന്നും ഫ്രാൻസിെൻറ ഉൽപന്നങ്ങൾ വിൽക്കുന്നത് നിർത്തിയെന്ന് അൽ റൗനാഖ് ട്രേഡിങ്ങും അറിയിച്ചു. ഒരു ദേശീയ കമ്പനി എന്ന നിലക്ക് ഇസ്ലാമിെൻറ മൂല്യങ്ങളും വിശ്വാസവും കാത്തുസൂക്ഷിക്കുക എന്നതിന് തങ്ങൾ ഏറെ പ്രാധാന്യം നൽകുന്നുവെന്ന് കമ്പനി അറിയിച്ചു. അൽ മർഖിയയിലെയും സൂഖ് അൽ ബലാദിയിലെയും ഖത്തർ ഷോപ്പിങ് കോംപ്ലക്സും ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്നത് നിർത്തിയിട്ടുണ്ട്.
പ്രാദേശിക ഉൽപന്ന ഡെലിവറി ആപ്പായ സ്നൂനു, ക്യു തംവീൻ എന്നിവയും ഇതേ നിലപാട് സ്വീകരിച്ചിട്ടുണ്ട്.തങ്ങളുടെ ആപ്പിൽനിന്നും സൈറ്റുകളിൽനിന്നും ഫ്രഞ്ച് ഉൽപന്നങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. അൽവജ്ബ ഫാക്ടറിയും കാമ്പയിനിൽ അണിചേർന്നു. പകരം മറ്റ് ബദൽ െഡയറി ഉൽപന്നങ്ങളാണ് ഇനി വിൽക്കുകയെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.