'വിമാനം ഉയരും വരെ ആശങ്ക'
text_fieldsദോഹ: യാത്രാനിയന്ത്രണങ്ങളിൽ പുതിയ ഇളവുകൾ പ്രാബല്യത്തിൽ വന്ന ജൂൈല 12 തിങ്കളാഴ്ച രാത്രിയിൽ ദോഹയിൽ വിമാനമിറങ്ങിയ യാത്രക്കാരനാണ് കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ഉമേഷ്. കണ്ണൂരിൽനിന്ന് കൊച്ചി വഴി ദോഹയിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായ ഉമേഷ് യാത്രാനുഭവം 'ഗൾഫ് മാധ്യമ'വുമായി പങ്കുവെക്കുന്നു. ജനറൽ ഇലക്ട്രിക്കൽസിലെ എൻജിനീയറാണ് ഇദ്ദേഹം. ഉമേഷ് ഉൾപ്പെടെയുള്ളവർ ഇഹ്തിറാസ് പ്രീ രജിസ്ട്രേഷൻ കഴിഞ്ഞാണ് ഖത്തറിലെത്തിയത്. എന്നാൽ, ചൊവ്വഴ്ച വൈകുന്നേരത്തോടെ റെസിഡൻറ് വിസയിലുള്ളവർക്ക് പ്രീ രജിസ്ട്രേഷൻ നിർബന്ധമില്ലെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം ഉത്തരവിറിക്കി
'ജൂൺ 19ന് മൂന്നാഴ്ചത്തെ അവധിക്കാണ് ഞാൻ നാട്ടിലേക്ക് പോയത്. ജൂൈല 10ന് മടങ്ങിയെത്താനായി വിമാന ടിക്കറ്റും ഹോട്ടൽ ക്വാറൻറീനും ബുക്ക് ചെയ്ത് തിരിച്ചുവരവിന് ഒരുങ്ങവെയാണ് രണ്ട് വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറൻറീൻ ഒഴിവാക്കിയ വാർത്തയെത്തുന്നത്. പുതിയ യാത്രാനയം പ്രാബല്യത്തിൽ വന്ന 12ാം തീയതിയിലേക്ക് എൻെറ ടിക്കറ്റും മാറ്റി.
വിമാനത്താവളത്തിലെത്തിയപ്പോൾ ഞാൻ ഉൾപ്പെടെ ഏതാനും പേരുടെ കൈയിൽ മാത്രമേ ഇഹ്തിറാസിൽ വിവരങ്ങൾ നൽകിയത് പ്രകാരമുള്ള യാത്രാനുമതി പത്രം ഉണ്ടായിരുന്നുള്ളൂ. ഹോട്ടൽ ക്വാറൻറീനുള്ള യാത്രക്കാർ ഇഹ്തിറാസ് രജിസ്ട്രേഷൻ വേെണ്ടന്ന ധാരണയിലാണ് വിമാനത്താവളത്തിലെത്തിയത്. എന്നാൽ, എയർ ഇന്ത്യ അധികൃതർ ബോഡിങ് പാസ് അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു. ഇത് എയർപോർട്ടിൽതന്നെ വൈകാരിക പ്രകടനങ്ങൾക്ക് ഇടയാക്കി. യാത്രമുടങ്ങും എന്ന അവസ്ഥയായപ്പോൾ പലരും കരയാനും തുടങ്ങി. ഇതിനിടെ, ലാപ്ടോപ്പിലും മറ്റുമായി 'ഇഹ്തിറാസ്' വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്തവർക്ക് മിനിറ്റുകൾക്കകംതന്നെ ഇ–മെയിൽ വഴി കൺഫർമേഷൻ വരുകയും അവരുടെ യാത്ര ഉറപ്പാവുകയും ചെയ്തു.
പിന്നീടാണ്, ദോഹയിൽനിന്നുള്ള നിർദേശപ്രകാരം ഇഹ്തിറാസ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് താൽക്കാലിക ഇളവുനൽകി കയറ്റിവിടാൻ ധാരണയായത്. 72 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റിന് പകരം 48 മണിക്കൂറിനുള്ളിലെ പരിശോധനാ റിപ്പോർട്ട് വേണമെന്നാണ് വിമാന അധികൃതർ ആവശ്യപ്പെടുന്നത്. പുതിയ നിയമപ്രകാരം തങ്ങൾക്ക് ലഭിച്ച നിർദേശം ഇതാണെന്നായിരുന്നു അവരുടെ അവകാശവാദം.
സത്യത്തിൽ വിമാനം പുറപ്പെട്ടശേഷം മാത്രമായിരുന്നു ആശ്വാസമായത്.ദോഹയിലെത്തിയപ്പോൾ 45 മിനിറ്റിനുള്ളിൽ എല്ലാം കഴിഞ്ഞ് പുറത്തിറങ്ങാൻ കഴിഞ്ഞു. ഹോട്ടൽ ക്വാറൻറീൻ ഇല്ലാത്തവർ ഇഹ്തിറാസിൻെറ പ്രിൻറൗട്ടും എക്സംപ്ഷനൽ എൻട്രിയും കൗണ്ടറിൽ കാണിക്കണം. ശേഷം, 300 റിയാൽ അടച്ച് ആർ.ടി.പി.സി.ആർ പരിശോധനക്കുകൂടി വിധേയനായതോടെ ദോഹയിലെ നടപടിക്രമങ്ങൾ പൂർത്തിയായി. ഇഹ്തിറാസ് ആപ്ലിക്കേഷനിലെ, വാക്സിനേറ്റഡ് സ്റ്റാറ്റസ് പരിശോധകർക്ക് കാണിക്കലും നിർബന്ധമാണ്.
ഞാൻ സ്വന്തം താൽപര്യപ്രകാരം ടിക്കറ്റ് മാറ്റിയതിനാൽ ക്വാറൻറീൻ റീഫണ്ട് സംബന്ധിച്ച് അനിശ്ചിതത്വത്തിലാണ്. എന്നാൽ, ഈ പ്രശ്നമില്ലാത്ത യാത്രക്കാർക്ക് റീഫണ്ടിന് അപേക്ഷിക്കാമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.