ക്ലെയിം ചെയ്യാത്ത ഇൻഷുറൻസ് തുകയുണ്ടോ; തിരികെ വാങ്ങാം ലളിതമായി
text_fieldsപ്രവാസികൾ നാട്ടിൽ അവധിക്കെത്തിയാൽ സ്ഥിരമായി കാണുന്നൊരു കാഴ്ചയാണ് ലൈഫ് ഇൻഷുറൻസ് പോളിസിക്കായി സമീപിക്കുന്ന ഏജന്റുമാർ. പോളിസി എടുക്കുകയും പിന്നീട് പോളിസി കാലാവധി മുഴുവൻ അടക്കാതെ അവരുടെ പണം അവിടെ തന്നെ ശ്രദ്ധിക്കാതെ കിടക്കുന്നതും സർവസാധാരണയാണ്. അതുപോലെ, ഇൻഷുറൻസ് മെച്ച്യൂരിറ്റി ആയാലും വാങ്ങാതെ നിൽക്കുന്ന തുകയും ക്ലെയിം ചെയ്യാതെ കെട്ടിക്കിടക്കുന്നു. വിവിധ കാരണങ്ങളാൽ ഇങ്ങനെ കെട്ടിക്കിടക്കുന്ന തുകകളിൽ പത്തു വർഷം പൂർത്തിയായവ ഓരോ വർഷവും മാർച്ച് 31നും സെപ്റ്റംബർ 30 നും കേന്ദ്ര ഫിനാൻസ് ആക്ട് പ്രകാരം രൂപവത്കൃതമായ സീനിയർ സിറ്റിസൺസ് വെൽെഫയർ ഫണ്ടിലേക്ക് മാറ്റും.
2023, മർച്ച് 31 വരെയുള്ള കണക്കനുസരിച്ച് ഈ തുക 2,800 കോടി രൂപയാണ്. പത്തു വർഷം പൂർത്തിയാവാത്തതും കൂടെ ചേരുമ്പോൾ ഇത് 20,000 കോടിയലധികമാവുമെന്നും കണക്കാക്കുന്നു. അവകാശി കാത്തുനിൽക്കുന്ന ഈ തുക പോളിസി ഉടമക്കോ അനന്തരാവകാശികൾക്കോ 35 വർഷം വരെ ലഭിക്കും. അതിന് ശേഷം മാത്രം ഈ തുക കേന്ദ്ര സർക്കാറിന്റേതായി മാറും. ഇൻഷുറൻസ് കമ്പനികൾക്ക് ഈ തുക സ്വായത്തമാക്കാൻ കഴിയില്ല.
എന്താണ് ക്ലെയിം ചെയ്യാത്ത തുക
ഇൻഷുറൻസ് െറഗുലേറ്ററി ആൻഡ് െഡവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർവചനപ്രകാരം, പോളിസി ഉടമക്കോ അവകാശികൾക്കോ നൽകേണ്ട തുകയും ആ തുകക്കുമേൽ ഉണ്ടാവുന്ന വരുമാനവും ചേർത്ത തുക നൽകേണ്ട സമയവും കഴിഞ്ഞ് ആറു മാസത്തിനകം കൈപ്പറ്റിയില്ലെങ്കിൽ ആ തുകയെ ക്ലെയിം ചെയ്യാത്ത തുകയായി കണക്കാക്കുന്നു.
ക്ലെയിം ചെയ്യാത്ത തുകക്ക് കാരണം
മരണം, ആരോഗ്യം, മെച്ച്യൂരിറ്റി, സറണ്ടർ, കാലവധി പൂർത്തിയാവുന്നതിന് മുമ്പ് അടവ് നിർത്തിയത്, പ്രീമിയം റീഫണ്ട് ലഭിക്കേണ്ടത് മുതലായവ ആയിരിക്കും.
ലഭിക്കാനുള്ള നടപടിക്രമങ്ങൾ
ഓരോ ഇൻഷുറൻസ് കമ്പനികളും തങ്ങളുടെ പക്കലുള്ള ക്ലെയിം ചെയ്യാത്ത തുകകളുടെ വിശദ വിവരങ്ങൾ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ആയിരം രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ പോളിസിയുടെയും മറ്റും വിവരങ്ങൾ പ്രസിദ്ധീകരിക്കണം. ഇതാവട്ടെ, സീനിയർ സിറ്റിസൺസ് വെൽഫയർ ഫണ്ടിലേക്ക് മാറ്റുന്ന പത്ത് വർഷത്തിന് ശേഷവും വിവരങ്ങൾ സൈറ്റിൽ സൂക്ഷിക്കേണ്ടതുണ്ട്. പോളിസി ഉടമയോ അവകാശികളോ താഴെ പറയുന്ന വിവരങ്ങൾ നൽകുക.
a- പോളിസി നമ്പർ
b - പോളിസി ഉടമയുടെ പാൻകാർഡ് വിവരങ്ങൾ
c- പോളിസി ഉടമയുടെ പേര്
d- പോളിസി ഉടമയുടെ ജനന തീയതി
പോളിസി നമ്പർ, പോളിസി ഉടമയുടെ പാൻകാർഡ് വിവരങ്ങൾ എന്നിവ ഓപ്ഷണൽ (ഐഛികം) മാത്രമാണ്. ആയതിനാൽ വിവരങ്ങൾ തിരയാൻ എളുപ്പവുമായിരിക്കും. ഈ ഫീൽഡുകൾ പൂരിപ്പിച്ച് നൽകിയാൽ പോളിസി ഉടമയുടെ പേര്, പോളിസി നമ്പർ, ക്ലെയിം ചെയ്യാത്ത തുക എന്നിവയുടെ വിവരങ്ങൾ ലഭിക്കും. അവ ഉറപ്പ് വരുത്തുക.
പണം ലഭിക്കുന്നത്.
ഇങ്ങനെ ഉറപ്പുവരുത്തിയ തുക ലഭ്യമാക്കാൻ ഇൻഷുറൻസ് കമ്പനിക്ക് കെ.വൈ.സി പ്രകാരമുള്ള രേഖകൾ സമർപ്പിച്ചാൽ ലഭിക്കേണ്ട തുക ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. പത്തു വർഷം കഴിഞ്ഞ് മാറ്റപ്പെടുന്ന തുകക്ക് നിലവിൽ മൂന്നു ശതമാനം വാർഷിക നിരക്കിൽ പലിശയും ലഭിക്കും.
ഉയരുന്ന തുകകൾ
ഇൻഷുറൻസ് െറഗുലേറ്ററി ആൻഡ് െഡവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ 2017 ജൂൈല മാസം കൊണ്ടു വന്ന നിയമ പ്രകാരം സീനിയർ സിറ്റിസൺസ് വെൽെഫയർ ഫണ്ടിലേക്ക് ആദ്യമായി 2018 വർഷത്തിലാണ് തുക മാറ്റിയത്. അന്ന് 81.63 കോടിയായിരുന്ന തുകയാണ് ഇന്ന് 2800 കോടിയിൽ എത്തിനിൽക്കുന്നത്. ഇങ്ങനെ മാറ്റപ്പെട്ട തുകയുടെ 83 ശതാമാനവും എൽ.ഐ.സി യുടേതും. ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ആണ് രണ്ടാം സ്ഥാനത്ത്.
പോരായ്മ•
ക്ലെയിം ചെയ്യാത്ത തുക കണ്ടെത്താൻ കേന്ദ്രീകൃതമായ േഡറ്റാ ബേസ് ഇല്ലാത്തതിനാൽ സംശയമുള്ള ഓരോ കമ്പനിയിലും പ്രത്യേകമായി തിരയേണ്ടിവരും. എസ്.സി.ഡബ്ല്യൂ.എഫ് ഫണ്ടിലേക്ക് തുകമാറ്റിയിരുന്നത് 2017 - 18 കാലയളവിൽ 12 എന്നത് 2022-23 കാലയളവിൽ ഇത് 22 കമ്പനികളായി ഉയർന്നു. കേന്ദ്രീകൃതമായ േഡറ്റാ ബേസിന്റെ അനിവാര്യതയാണ് ഇതു ചൂണ്ടിക്കാണിക്കുന്നത്.
ക്ലെയിം ചെയ്യാത്ത തുകകൾക്കുള്ള കാരണങ്ങൾ
•ഇൻഷുറൻസ് എടുത്ത വിവരങ്ങൾ നോമിനിക്ക് അറിയാതിരിക്കുക
•പോളിസി ഉടമയുമായി ബന്ധപ്പെടാവുന്ന നമ്പർ മാറിയത് ഇൻഷുറൻസ് കമ്പനിയെ അറിയിക്കാതിരിക്കുക
•ബെനിഫിഷ്യറിയുടെ ബാങ്ക് അക്കൗണ്ട് മാറിയത് കമ്പനിയെ അറിയിക്കാതിരിക്കുക
•പോളിസി ഇടക്കു വെച്ച് നിർത്തി പണം സറണ്ടർ ചെയ്ത് വാങ്ങാതിരിക്കുക
•അവകാശികൾ തമ്മിലുള്ള തർക്കം
•നോമിനിയെ കൊടുക്കാതിരിക്കുക
•മേൽ പറഞ്ഞ കാരണങ്ങളാണ് സാധാരണയായി കണ്ടു വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.