ഓൺെലെനിൽ അപേക്ഷിക്കാം: മെഡിക്കൽ റിപ്പോർട്ടുകൾ വീട്ടിലെത്തും
text_fieldsദോഹ: ഹമദ് മെഡിക്കൽ കോർപറേഷനിൽ രോഗികൾക്ക് മെഡിക്കൽ റിപ്പോർട്ടുകൾക്ക് ഇനി ഓൺെലെനിൽ അപേക്ഷിക്കാം. ഇതിനായുള്ള ഓൺലൈൻ സേവനത്തിന് കോർപറേഷൻ തുടക്കംകുറിച്ചു. വ്യക്തിഗത മെഡിക്കൽ റിേപ്പാർട്ടുകൾ കിട്ടാനായി കൂടുതൽ സൗകര്യപ്രദമായ മാർഗം വേണമെന്ന പൊതുജനങ്ങളുെട ആവശ്യം മുൻനിർത്തിയാണ് പുതിയ സേവനമെന്ന് അധികൃതർ അറിയിച്ചു. www.hamad.qa/en/medicalreports എന്ന ലിങ്ക് വഴിയാണ് ഇതിനായി അപേക്ഷിക്കാനാവുക. വ്യക്തിക്ക് സ്വന്തമായോ ചുമതലപ്പെടുത്തുന്ന ആൾ മുഖേനയോ ഇനി മുതൽ മെഡിക്കൽ സർട്ടിഫിക്കറ്റിനായി ഓൺലൈനിൽ അപേക്ഷിക്കാനാകും. ഇതിനുള്ള ഫീസും ആശുപത്രിയിൽ നേരിട്ട് എത്താതെ തന്നെ അടക്കാനും കഴിയും. ഖത്തർ നാഷനൽ ബാങ്കുമായി സഹകരിച്ചാണ് മെഡിക്കൽ സർട്ടിഫിക്കറ്റിനുള്ള അപേക്ഷാഫീസ് ഓൺലൈനായി സ്വീകരിക്കുക.
കോർപറേഷൻ എപ്പോഴും ആധുനിക മാർഗങ്ങൾ ഉപയോഗിച്ച് കൂടുതൽ സുഗമമായി സേവനങ്ങൾ എത്തിക്കാൻ മുൻപന്തിയിലുണ്ടെന്ന് എച്ച്.എം.സി ചീഫ് കമ്യൂണിക്കേഷൻസ് ഓഫിസർ അലി അൽ ഖാതിർ പറഞ്ഞു. ഖത്തർ ദേശീയ നയം 2030െൻറ ഭാഗം കൂടിയാണിത്. പുതിയസേവനത്തിലൂടെ രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അപേക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വർഷത്തിൽ എൺപതിനായിരത്തിനും തൊണ്ണൂറായിരത്തിനും ഇടയിൽ ആളുകളാണ് എച്ച്.എം.സിയെ മെഡിക്കൽ സർട്ടിഫിക്കറ്റിനായി സമീപിക്കുന്നത്. ഇതിൽ അറുപതിനായിരത്തോളം അപേക്ഷകൾ ഹമദ് ജനറൽ ആശുപത്രിയിലാണ് കൈകാര്യം ചെയ്യുന്നത്. സർട്ടിഫിക്കറ്റ് തയാറായി കഴിഞ്ഞാൽ അപേക്ഷകർക്ക് അവ ഖത്തർ പോസ്റ്റ് വഴി തങ്ങളുെട വീട്ടുമുറ്റത്തേക്ക് എത്തണോ എന്ന് തീരുമാനിക്കാനുമാകും. ഇതിന് ചെറിയ ഫീസ് ഈടാക്കും. നിലവിൽ ഈ സേവനം ഹമദ് ജനറൽ ആശുപത്രിയിലാണ് സജ്ജമായിരിക്കുന്നത്. ൈവകാതെ എല്ലാ ഹമദ് ആശുപത്രികളിലും സജ്ജമാകും.
കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ നേരിട്ട് എത്തുന്നവരുടെ എണ്ണം അധികൃതർ പരിമിതപ്പെടുത്തുന്നുണ്ട്. ഓൺലൈനായാണ് പല സേവനങ്ങളും നൽകുന്നത്. മെഡിക്കൽ സർട്ടിഫിക്കറ്റ് ഓൺലൈനായി നൽകാനാവുന്നത് കോവിഡ് സാഹചര്യത്തിൽ ആശുപത്രി ജീവനക്കാർക്കും ജനങ്ങൾക്കും ഒരുപോലെ ആശ്വാസമാണെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസഫ് അൽ മസ്ലമാനി പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഹമദിെൻറ കസ്റ്റമർ കെയർ സർവിസ് വിഭാഗമായ നെസ്മാക് പൊതുജനങ്ങളുടെ 90,000ത്തിലധികം വിവിധ ആവശ്യങ്ങളാണ് കൈകാര്യം െചയ്തത്.
പൊതുജനങ്ങൾക്ക് എളുപ്പത്തിൽ സേവനം ലഭ്യമാക്കാൻ നിരവധി നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. എച്ച്.എം.സിയുടെ ഹോം ഹെൽത്ത് കെയർ സർവിസിന് കീഴിലുള്ള 2000ത്തിലധികം രോഗികൾക്ക് മെഡിക്കൽ സേവനങ്ങൾ വീടുകളിലേക്കെത്തിക്കാൻ ഖത്തർ പോസ്റ്റുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഗ്ലൗ, ബാൻഡേജ്, െഡ്രസിംഗ്സ് തുടങ്ങിയ സേ വനങ്ങളാണ് പോസ്റ്റൽ സംവിധാനം വഴി രോഗികളുടെ വീടുകളിലേക്കെത്തിക്കുന്നത്. രോഗികളുടെ പ്രയാസങ്ങൾ നീക്കി നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് അവർക്കുള്ള സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിെൻറ മുന്നോടിയായാണ് മെഡിക്കൽ റിപ്പോർട്ടുകൾ വീടുകളിലേക്ക് എത്തിക്കുന്ന പദ്ധതി.
ഹെൽത്ത് കാർഡുകൾ ഓൺലൈനിൽ പുതുക്കാം
ദോഹ: പൗരന്മാരും താമസക്കാരും ഹെൽത്ത് കാർഡുകൾ പുതുക്കുന്നതിന് ഒൺലൈൻ സേവനം ഉപയോഗപ്പെടുത്തണമെന്നും കേന്ദ്രങ്ങളിൽ നേരിട്ടെത്തുന്നത് ഒഴിവാക്കണമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിച്ചു. ഒൺലൈൻ വഴി ഹെൽത്ത് കാർഡുകൾ പുതുക്കുന്നതിനുള്ള സേവനം എല്ലാ സമയവും ലഭ്യമായിരിക്കും.
തുക
ഹെൽത്ത് കാർഡ് പുതുക്കുന്നതിന് അപേക്ഷയുടെ സ്വഭാവമനുസരിച്ച് വിവിധ തുകയായിരിക്കും.
പൗരന്മാർ (മുതിർന്നവർക്കും കുട്ടികൾക്കും)
50 റിയാൽ
ജി.സി.സി പൗരന്മാർ
50 റിയാൽ
താമസക്കാർ 100 റിയാൽ
ഗാർഹിക തൊഴിലാളികൾ 50 റിയാൽ
ഹെൽത്ത് കാർഡ് ഒൺലൈൻ വഴി പുതുക്കുന്നതിന്
ആവശ്യമായ വിവരങ്ങൾ നൽകി ഒൺലൈൻ ഫോം പൂരിപ്പിക്കുക. ഖത്തർ ഐ.ഡി നമ്പർ നൽകുക. കാർഡ് ഇൻഫർമേഷൻ പേജ് സന്ദർശിച്ച് RENEW ബട്ടണമർത്തുക. NEXT ക്ലിക്ക് ചെയ്യുക. എത്ര വർഷത്തേക്ക് പുതുക്കുന്നുവെന്നത് നൽകുക. ശേഷം ആപ്ലിക്കേഷൻ ഫോം പേജിൽ ഫോൺ നമ്പർ നൽകുക.പണമടക്കുന്നതിന് ഇ-മെയിൽ നൽകുക. ശേഷം എസ്.എം.എസിനായി മൊബൈൽ നമ്പർ നൽകുക. പേയ്മെൻറ് ഡീറ്റെയിൽസ് പേജിലെത്തി പണമടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.