അറബ് കപ്പ് തുടരും -ഫിഫ
text_fieldsദോഹ: ഖത്തർ ലോകകപ്പിന് മുന്നോടിയായി ഫിഫ ഏറ്റെടുത്ത അറബ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ് തുടരുമെന്ന് ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ അറിയിച്ചു. സാധ്യമാകുമെങ്കിൽ, ഫിഫക്ക് കീഴിൽ തന്നെ അറബ് കപ്പ് ടൂർണമെൻറ് സംഘടിപ്പിക്കുന്നത് തുടരാനാണ് തീരുമാനമെന്ന് പ്രസിഡൻറ് വ്യക്തമാക്കി. ജനറൽ അറബ് അസംബ്ലിയുടെ തീരുമാനത്തിനു പിന്നാലെയാണ് യൂനിയൻ ഓഫ് അറബ് ഫുട്ബാൾ അസോസിയേഷനു കീഴിൽ 1963ൽ അറബ് കപ്പ് ചാമ്പ്യൻഷിപ് തുട ങ്ങുന്നത്. ഗൾഫിലെയും വടക്കൻ ആഫ്രിക്കയിലെയും അറബി സംസാരിക്കുന്ന രാജ്യങ്ങളിലെ 23 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ആരംഭിച്ച ചാമ്പ്യൻഷിപ്പിെൻറ 12ാമത് എഡിഷനാണ് കഴിഞ്ഞ ദിവസം ഖത്തറിൽ സമാപിച്ചത്. 2012ൽ അവസാനമായി നടന്ന അറബ് കപ്പ്, തുടർന്ന് ഫിഫയുടെ മേൽവിലാസത്തിലാണ് 2021ൽ ഖത്തറിൽ വേദിയായത്. ലോകകപ്പിെൻറ ഒരുക്കങ്ങൾ പരിശോധിക്കുന്നതിൽ ഫിഫ അറബ് കപ്പും നിർണായകമായി. ടൂർണമെൻറിെൻറ ചരിത്രത്തിൽ ആദ്യമായാണ് അൽജീരിയ കിരീടമണിയുന്നത്. നാലുതവണ ഇറാഖും, രണ്ടുതവണ സൗദി അറേബ്യയും തുനീഷ്യ, ഈജിപ്ത്, മൊറോക്കോ ടീമുകൾ ഓരോ തവണയും കിരീടം ചൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.