Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2024 1:15 PM IST Updated On
date_range 10 Nov 2024 1:15 PM ISTഅറബ് കപ്പ് വോളി: ഇന്ന് ഖത്തർ x ബഹ്റൈൻ ഫൈനൽ
text_fieldsbookmark_border
ദോഹ: അറേബ്യൻ വോളിബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ന് ഖത്തറും അയൽക്കാരായ ബഹ്റൈനും തമ്മിൽ കിരീടപ്പോരാട്ടം. എട്ട് ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ഞായറാഴ്ച മനാമയിൽ നടക്കും. സെമിയിൽ തുനീഷ്യയെ 3-1ന് തോൽപിച്ചാണ് ഖത്തർ ഫൈനലിൽ കടന്നത്.
ആവേശം നിറഞ്ഞ പോരാട്ടത്തിൽ 19-25, 25-19, 25-22, 25-21 എന്ന സ്കോറിനായിരുന്നു ഖത്തറിന്റെ ജയം. രണ്ടാം സെമിയിൽ ബഹ്റൈൻ ഒമാനെ 3-1ന് തോൽപിച്ചു. നേരത്തേ ക്വാർട്ടറിൽ ഇറാഖിനെ (3-1) ആയിരുന്നു ഖത്തർ തോൽപിച്ചത്. ഗ്രൂപ്പ് റൗണ്ടിൽ സൗദി, ജോർഡൻ, കുവൈത്ത് ടീമുകളെയും തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story