ദാരിദ്ര്യത്തിൽ നിന്ന് സമ്പന്നതയിലേക്കുയർന്ന നാട്
text_fieldsപശ്ചിമേഷ്യയിൽ നിന്ന് പേർഷ്യൻ കടലിലേക്ക് തള്ളിനിൽക്കുന്ന ചെറിയൊരു രാജ്യമാണ് ഖത്തർ. 1971 വരെ ബ്രിട്ടെൻറ അധീനതയിലായിരുന്നു ഖത്തർ. 1971 സെപ്റ്റംബർ മൂന്നിനു സ്വതന്ത്ര്യം ലഭിച്ചു. 2005ൽ ഖത്തർ ഭരണഘടന നിലവിൽ വന്നു. ഒരിക്കൽ ദരിദ്ര രാജ്യമായിരുന്ന ഖത്തർ ഇപ്പോ
ൾ അറബ് മേഖലയിലെ ഏറ്റവും സമ്പന്നരാജ്യങ്ങളിലൊന്നാണ്.
- വലിപ്പം: 11,437 സ്ക്വയർ കി.മി
- ജനസംഖ്യ- 27 ലക്ഷം മൂന്നുലക്ഷം.(20 ലക്ഷവും പുരുഷൻമാർ. മലയാളികളടക്കം ആറരലക്ഷം ഇന്ത്യക്കാർ പ്രവാസികളായുണ്ട്)
- ശരാശരി ആയുർദൈർഘ്യം: 78.5
- മതം: ഇസ്ലാം
- ഒൗദ്യോഗിക ഭാഷ: അറബി.
- ഇംഗ്ലീഷും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്
- കറൻസി: റിയാൽ
- പ്രധാന വരുമാന േസ്രാതസ്: എണ്ണ, പ്രകൃതി വാതകം
- രാഷ്ട്രത്തലവൻ (അമീർ):^ശൈഖ് തമീം ബിൻ ഹമദ് അൽത്താനി^2013 മുതൽ അധികാരത്തിൽ തുടരുന്നു. ദേശീയ ഒളിമ്പിക് കമ്മിറ്റി മേധാവിയും സായുധ വിഭാഗം ഉപ കമാൻഡറും ഇദ്ദേഹമാണ്
- പ്രധാന മാധ്യമം:അൽജസീറ ചാനൽ. സർക്കാർ ഉടമസ്ഥതയിലാണ് ചാനൽ പ്രവർത്തിക്കുന്നത്.
- അയൽ രാജ്യങ്ങൾ: ഇറാൻ,യു.എ.ഇ, സൗദി അറേബ്യ
ഭക്ഷ്യവസ്തുക്കൾ മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ് പതിവ്. ഇറക്കുമതിയിൽ 40 ശതമാനവും സൗദി അറേബ്യയിൽ നിന്നാണ്. കലകളെ പ്രണയിക്കുന്ന രാജ്യത്ത് പ്രതിവർഷം നിരവധി എക്സിബിഷനുകൾ നടത്താറുണ്ട്. 2008ൽ ഇസ്ലാമിക് ആർട് മ്യൂസിയം തുറന്നു. 1400 വർഷം പഴക്കമുള്ള ചിത്രങ്ങൾ ഇവിടെയുണ്ട്. ബഹ്റൈൻ, യു.എ.ഇ രാജ്യങ്ങളെ താരതമ്യം ചെയ്യുേമ്പാൾ സൈനികരുടെയും യുദ്ധവിമാനങ്ങളുടെയും എണ്ണത്തിൽ വൻ കുറവ്. എന്നാൽ സുരക്ഷ കാര്യങ്ങൾമുൻ നിർത്തി അടുത്തിടെ സൈനിക ശക്തി വർധിപ്പിച്ചിരുന്നു. ഗസ്സയിലെ ഹമാസിനെയും ഇൗജിപ്തിലെ മുസ്ലിം ബ്രദർഹുഡിനെയും പിന്തുണക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.