ഫലസ്തീനികൾെക്കതിരെ ഇസ്രായേലിെൻറ വംശഹത്യയെന്ന് അറബ് ലീഗ് യോഗം
text_fieldsദോഹ: ഫലസ്തീനികൾെക്കതിരെ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് അറബ് ലീഗ് അസാധാരണയോഗം. അധിനിവിഷ്ട ജറൂസലേമിൽ ഇസ്രായേൽ പട്ടാളം നടത്തുന്ന ക്രൂരതകളുടെ പശ്ചാത്തലത്തിലാണ് ഖത്തറിെൻറ അധ്യക്ഷതയിൽ അറബ് ലീഗിെൻറ വിദേശകാര്യമന്ത്രിമാരുടെ പ്രത്യേക ഓൺലൈൻ യോഗം ചേർന്നത്.
അൽ ഖുദുസിലെ മുസ്ലിം, ക്രിസ്ത്യൻ ആരാധനാകേന്ദ്രങ്ങൾക്ക് നേരെയുള്ള ഇസ്രായേൽ കുറ്റകൃത്യങ്ങളും ൈകയേറ്റവും യോഗത്തിൽ ചർച്ച ചെയ്തു. ഇസ്രായേലിനെതിരെ അറബ്ലീഗ് അംഗരാജ്യങ്ങളുടെ യോജിച്ച നടപടി ഉണ്ടാകണം. പ്രശ്നം വിവിധ അന്താരാഷ്ട്ര വേദികളിൽ ഉന്നയിച്ച് ഫലസ്തീൻ സഹോദരങ്ങൾക്ക് നീതി ലഭ്യമാക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
ഖത്തർ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് അബ്ദുറഹ്മാൻ ആൽഥാനിയാണ് അധ്യക്ഷത വഹിച്ചത്. ജൂതവത്കരണവും ജൂത താമസ്സ്ഥലങ്ങളുെട വിപുലീകരണവുമാണ് ജറൂസലേമിൽ നടക്കുന്നത്. നിലവിലത് ഫലസ്തീനികളുടെ വംശഹത്യയിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജറൂസലേം ജൂതവത്കരണം വ്യാപകമാക്കാനുള്ള ഇസ്രായേൽ അധിനിവേശ സേനയുടെ കാമ്പയിെൻറ ഫലമായാണ് നിലവിലെ സംഭവങ്ങൾ ഉണ്ടായിരിക്കുന്നത്. ശൈഖ് ജർറായിലെ ഫലസ്തീൻ വീടുകൾ കൊള്ളയടിക്കുന്നതും നശിപ്പിക്കുന്നതും ജൂത കുടിയേറ്റക്കാർ കാമറകൾക്ക് മുന്നിൽ സമ്മതിക്കുന്നുണ്ട്. ഇസ്രായേൽ പട്ടാളത്തിെൻറ കൺമുന്നിലാണിത്.
ഏതെങ്കിലും വീടുകളുെട ഉടമസ്ഥാവകാശം സംബന്ധിച്ച പ്രശ്നമല്ല ഇത്, മറിച്ച് ജൂത അധിനിവേശം വ്യാപിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമാണ്. ഫലസ്തീനികളുടെ അവകാശം സംരക്ഷിക്കുക എന്നത് തങ്ങളുടെ മതപരമായ ബാധ്യതയായി കണ്ട് അയൽ അറബ് രാജ്യങ്ങൾ ഇടപെടണമെന്നും ഖത്തർ വിദേശകാര്യമന്ത്രി പറഞ്ഞു.
ഗസ്സ മുനമ്പിലെ ഇസ്രായേൽ പട്ടാളത്തിെൻറ വിവേചനരഹിതമായ ബോംബാക്രമണം കുറ്റകൃത്യവും അംഗീകരിക്കാനാകാത്തതുമാണ്. അത് സാഹചര്യങ്ങളെ കൂടുതൽ കലുഷിതമാക്കുന്നു. അന്താരാഷ്ട്ര നിയമങ്ങൾക്കപ്പുറത്ത് പ്രത്യേക നിയമങ്ങളും രീതികളുമാണ് ഇസ്രായേലിേൻറത്. ഒരുമിച്ച് ഒരു നിലപാട് സ്വീകരിച്ചാൽ ഇതിനെ പരാജയപ്പെടുത്താൻ കഴിയുമെന്നും ഖത്തർ വിദേശകാര്യമന്ത്രി പറഞ്ഞു.
മസ്ജിദുൽ അഖ്സയിൽ റമദാനിലെ അവസാന വെള്ളിയാഴ്ച നമസ്കരിക്കുകയായിരുന്ന വിശ്വാസികൾക്ക് നേരെ ഇസ്രായേൽ പട്ടാളം ആക്രമണം നടത്തിയിരുന്നു. ശൈഖ് ജർറാ പ്രദേശത്തുകാർക്ക് നേരെയും നിരന്തരം ആക്രമണം നടത്തുകയാണ്. ഇതിനെ തുടർന്ന് ഹമാസിെൻറ നേതൃത്വത്തിൽ തിരിച്ചും റോക്കറ്റ് ആക്രമണമുണ്ടായി. തിങ്കളാഴ്ച ഫലസ്തീനിലെ ജനാവാസ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് കുട്ടികളടക്കം 20 പേരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.