നാഷനൽ ലൈബ്രറിയിൽ അറബ് സിനിമ പോസ്റ്റർ പ്രദർശനം
text_fieldsദോഹ: ഖത്തർ നാഷനൽ ലൈബ്രറിയിൽ അറബ് സിനിമ പോസ്റ്റർ പ്രദർശനം ആരംഭിച്ചു. 'അറബ് സിനിമ പോസ്റ്റർ: ആർട്ട് ആൻഡ് മെമ്മറി' എന്ന തലക്കെട്ടിലാണ് പുതിയ ഡിജിറ്റൽ എക്സിബിഷൻ ആരംഭിച്ചിരിക്കുന്നത്. ഹെറിറ്റേജ് ലൈബ്രറിയുടെ അറബ് സിനിമ ആർക്കൈവിൽനിന്നുമുള്ള വിപുലമായ ശേഖരമാണ് പ്രദർശനത്തിലുൾപ്പെടുത്തിയിരിക്കുന്നത്.ഖത്തർ സഹമന്ത്രിയും ഖത്തർ നാഷനൽ ലൈബ്രറി പ്രസിഡൻറുമായ ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് അൽ കുവാരി പ്രദർശനം ഉദ്ഘാടനം ചെയ്തു.
അറബ് കലയുടെ പൈതൃകത്തിലേക്കാണ് പ്രദർശനം വെളിച്ചം വീശുന്നതെന്നും ജനങ്ങളുടെ സംസ്കാരത്തെയും സ്വത്വവും പാരമ്പര്യത്തെയും സ്വഭാവങ്ങളെയും വെള്ളിത്തിരയിലെത്തിക്കുന്ന കലാരൂപമാണ് സിനിമയെന്നും ഡോ. ഹമദ് അൽ കുവാരി പറഞ്ഞു.അറബ് സിനിമയുടെ ആരംഭം, സിനിമയും സാഹിത്യവും, സിനിമയും സമൂഹവും, ചരിത്ര സിനിമയും രാജ്യാന്തര സിനിമകളും, സിനിമയിലെ ദേശീയ ചിത്രങ്ങൾ, സിനിമയിലെ സ്ത്രീ എന്നിങ്ങനെ ഏഴ് വിഭാഗങ്ങളിലായാണ് പ്രദർശനം നടക്കുന്നത്. കോവിഡ്-19 സാഹചര്യത്തിൽ എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായി മുൻകൂട്ടി അപ്പോയ്ൻറ്മെൻറ് എടുക്കുന്നവർക്ക് മാത്രമേ ഖത്തർ നാഷനൽ ലൈബ്രറിയിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.