അൽ ജസീറ അടച്ചു പൂട്ടണം; ഖത്തറിന് ഉപാധികളുമായി സൗദി സഖ്യരാജ്യങ്ങൾ
text_fieldsദോഹ: ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കുന്നതിന് ഉപാധികളുമായി സൗദിയും സഖ്യരാജ്യങ്ങളും. അല്‍ ജസീറ ചാനല്‍ അടച്ചു പൂട്ടുന്നതടക്കമുള്ള 13 ഉപാധികളാണ് രാജ്യങ്ങൾ മുന്നോട്ട് വെച്ചത്. പത്ത് ദിവസത്തിനകം ഇറാനുമായുള്ള ബന്ധം വിച്ഛേദിക്കുക, ദോഹയിലെ തുര്‍ക്കി സൈനിക കേന്ദ്രം അടച്ചു പൂട്ടുക തുടങ്ങിയവയാണ് മറ്റു പ്രധാന ഉപാധികൾ. പട്ടിക ഉപരോധ രാജ്യങ്ങൾ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിന് സമർപ്പിച്ചതായാണ് റിപ്പോർട്ട്.
പട്ടികയിൽ മുസ്ലിം ബ്രദർഹുഡ്, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ തീവ്രവാദ സംഘടനകളുമായി ബന്ധം വിച്ഛേദിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇതിനോട് ഖത്തർ ഇതുവരെ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഖത്തറിന് ഉചിതമായ ഉപാധികൾ മുന്നോട്ട് വെക്കണമെന്ന് കഴിഞ്ഞ ആഴ്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഉപരോധ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തറുമായി ബന്ധം അവസാനിപ്പിച്ചത്. ഭീകര സംഘടനകളെ പിന്തുണക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും നിര്‍ത്തലാക്കിയത്. നയതന്ത്ര ബന്ധം വിച്ഛേദിച്ചതോടെ സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിമാന കമ്പനികള്‍ ഖത്തറിലേക്കുള്ള സര്‍വീസുകളും നിര്‍ത്തിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.