Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ​മ്പ​ൻ...

വ​മ്പ​ൻ സ​മ്മാ​ന​ങ്ങ​ളു​മാ​യി ഔ​ഖാ​ഫി​ന്റെ അ​റ​ബി​ക് കാ​ലി​ഗ്ര​ഫി മ​ത്സ​രം

text_fields
bookmark_border
Arabic Calligraphy Competition Inauguration
cancel
camera_alt

ഖ​ത്ത​ർ ഇ​സ്‍ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​റ​ബി​ക് കാ​ലി​ഗ്ര​ഫി മ​ത്സ​ര​ത്തി​ന്റെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ​നി​ന്ന്

ദോ​ഹ: ഏ​റ്റ​വും വ​ലി​യ അ​ന്താ​രാ​ഷ്ട്ര കാ​ലി​ഗ്ര​ഫി മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നാ​യി ഖ​ത്ത​ർ ഇ​സ്‍ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​റ​ബി​ക് കാ​ലി​ഗ്ര​ഫി മ​ത്സ​രം ആ​രം​ഭി​ച്ചു. ആ​കെ പ​ത്തു​ല​ക്ഷം റി​യാ​ലി​ന്റെ സ​മ്മാ​ന​ത്തു​ക​യാ​ണ് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ത​ര​ണം ചെ​യ്യു​ക. മ്യൂ​സി​യം ഓ​ഫ് ഇ​സ്‍ലാ​മി​ക് ആ​ർ​ട്ട്, ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ സൈ​ദ് ആ​ൽ മ​ഹ്മൂ​ദ് ഇ​സ്‍ലാ​മി​ക് ക​ൾ​ച​റ​ൽ സെ​ന്റ​ർ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​ന് ഡി​സം​ബ​ർ 26 വ​രെ എ​ൻ​ട്രി അ​യ​ക്കാം.

അ​ൽ റ​ഖിം എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​ൽ അ​ഞ്ച് വി​ഭാ​ഗ​ത്തി​ൽ പു​ര​സ്കാ​ര​ങ്ങ​ളു​ണ്ട്. തു​ലു​ത് സ്ക്രി​പ്റ്റ്: ജെ​ലി ആ​ൻ​ഡ് റെ​ഗു​ല​ർ ഡി​വി​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ 85,000 റി​യാ​ലാ​ണ് ഒ​ന്നാം സ​മ്മാ​നം. ന​ഷ്ക് സ്ക്രി​പ്റ്റ്, ദി​വാ​നി ജെ​ലി സ്ക്രി​പ്റ്റ്, ന​സ്ത​ലി​ക് ജെ​ലി സ്ക്രി​പ്റ്റ്, കു​ഫി​ക് ഖു​ർ​ആ​നി​ക് സ്ക്രി​പ്റ്റ് വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 70,000 റി​യാ​ൽ ല​ഭി​ക്കും. ഖ​ത്ത​റി​ൽ​നി​ന്നും മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള 18 വ​യ​സ്സും അ​തി​ൽ കൂ​ടു​ത​ലു​മു​ള്ള സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പ​ങ്കെ​ടു​ക്കാം. മൗ​ലി​ക ര​ച​ന​ക​ൾ മാ​ത്ര​മെ സ​മ​ർ​പ്പി​ക്കാ​ൻ പാ​ടു​ള്ളൂ.

ലോ​ക​ത്തി​ലെ പ്ര​മു​ഖ​രാ​യ അ​ഞ്ച് കാ​ലി​ഗ്രാ​ഫ​ർ​മാ​ർ അ​ട​ങ്ങു​ന്ന പാ​ന​ലാ​ണ് വി​ധി നി​ർ​ണ​യി​ക്കു​ക. അ​റ​ബി ഭാ​ഷ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യും അ​റ​ബ് സ്വ​ത്വ​ത്തെ സ​മ്പ​ന്ന​മാ​ക്കു​ക​യും ഇ​സ്‍ലാ​മി​ക സം​സ്‌​കാ​ര​ത്തെ​യും ക​ല​ക​ളെ​യും പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് ഔ​ഖാ​ഫ് മ​ന്ത്രി ഗാ​നിം ബി​ൻ ഷ​ഹീ​ൻ അ​ൽ ഗാ​നിം ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arabic CalligraphyQatar Ministry of Islamic Affairs
News Summary - Arabic Calligraphy Competition
Next Story