അതിർത്തിയിൽ ആയുധക്കടത്ത് പിടികൂടി
text_fieldsദോഹ: അബു സംറ അതിർത്തി വഴി റോഡു മാർഗം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ആയുധങ്ങൾ കസ്റ്റംസ് വിഭാഗം പിടികൂടി. വാഹനത്തിന്റെ പിൻഭാഗത്ത് രഹസ്യഅറയിലായി ഒളിപ്പിച്ച തോക്കും തിരകളും ഉൾപ്പെടെ ആയുധങ്ങളാണ് ലാൻഡ് കസ്റ്റംസ് വിഭാഗം പിടികൂടിയത്. അതിർത്തി ചെക്ക് പോസ്റ്റിലെ വാഹന സ്കാനിങ് ഉപകരണം വഴി നടത്തിയ പരിശോധനയിലായിരുന്നു പിൻഭാഗത്ത് രഹസ്യ അറയിൽ സൂക്ഷിച്ച ആയുധങ്ങൾ കണ്ടെത്തിയത്. മൂന്ന് തോക്കും 1900ത്തോളം തിരകളും കണ്ടെത്തി.
അടുത്തിടെയാണ് അബുസംറ അതിർത്തിയിൽ ജനറൽ കസ്റ്റംസ് അതോറിറ്റി വാഹന പരിശോധനക്കായി പുതിയ സ്കാനിങ് യൂനിറ്റ് സ്ഥാപിച്ചത്. വാഹനം പ്രവേശിച്ചുകഴിഞ്ഞാൽ മുഴുവൻ പരിശോധനയും യാന്ത്രികമായി നിർവഹിക്കുന്ന അത്യാധുനിക സംവിധാനമാണിത്. ഒരു മണിക്കൂറിൽ 130ഓളം കാറുകൾ വേഗത്തിൽ പരിശോധിക്കാൻ കഴിയും. രണ്ടു മിനിറ്റിനുള്ളിൽ ഒരു വാഹനം പൂർണമായും പരിശോധിക്കാൻ ശേഷിയുണ്ട്. നിർമിതബുദ്ധിയുടെ കൂടി സഹായത്തോടെയാണ് ഉപകരണം പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.