ആർട്ടിഫിഷൽ ഇൻറലിജൻസ്: എം.ഇ.എസ് വിദ്യാർഥികൾക്ക് നേട്ടം
text_fieldsദോഹ: ഇൻറർനാഷനൽ ആർട്ടിഫിഷൽ ഇൻറലിജൻസ് ഒളിമ്പ്യാഡിൽ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾക്ക് മികച്ച നേട്ടം. ജയ്പൂരിലെ ആർട്ടിഫിഷൽ ഇൻറലിജൻസ് ടെക്നോളജി സംഘടിപ്പിച്ച ഓൺലൈൻ ചാമ്പ്യൻഷിപ്പിൽ 2332 മത്സരാർഥികളാണ് പങ്കെടുത്തത്. എം.ഇ.എസിലെ എട്ടാം ക്ലാസ് വിദ്യാർഥി ഫാദിൽ മുഹമ്മദ് 70ാം റാങ്ക് നേടി. ഷെൽബി മരിയ, അഫ്റ ഉസ്മാൻ എന്നിവർ 360ഉം നിരഞ്ജന പാട്ടെൻ 390ഉം റാങ്ക് നേടി. ഏഴാംക്ലാസ് വിഭാഗത്തിൽ ഫാത്തിമ നിഹാല 230ഉം അനാലിൻ ജേക്കബ് 250ഉം റാങ്ക് നേടി.
1442 വിദ്യാർഥികളാണ് മത്സരിച്ചത്. ആറാം തരം വിഭാഗത്തിൽ 1882 വിദ്യാർഥികൾ പങ്കെടുത്തു. എം.ഇ.എസിലെ നവ്യശ്രീ 250ഉം സഞ്ജന പാറ്റൻ 320ഉം റാങ്ക് നേടി. രാജ്യാന്തരതലത്തിൽ വിവിധ സ്കൂളുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളുടെ പങ്കാളിത്തംകൊണ്ടും എം.ഇ.എസ് ഇന്ത്യൻ സ്കൂൾ നേട്ടംകൊയ്തു. സമീറ അബ്ദുൽ നാസർ, ആര്യ ജോസ് എന്നിവർ ബെസ്റ്റ് കോഒാഡിനേറ്റിങ് അധ്യാപകരായി. ജേതാക്കളെയും അധ്യാപകരെയും പ്രിൻസിപ്പൽ ഹമീദ കാദർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.