Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅരികിലുണ്ടെങ്കിലും...

അരികിലുണ്ടെങ്കിലും അകലെയെന്നപോൽ...

text_fields
bookmark_border
അരികിലുണ്ടെങ്കിലും അകലെയെന്നപോൽ...
cancel

ദോഹ: കോവിഡ്​ മൂലം നാട്ടിൽ കുടുങ്ങിയ പ്രിയപ്പെട്ടവർക്കായി കണ്ണുംകാതും നട്ട്​ കാത്തിരിപ്പ്​ തുടങ്ങിയിട്ട്​ മാസം കുറെ ആയി.കാത്തിരിപ്പിന് വിരാമമിട്ടാണ് ഖത്തർ ആ സന്തോഷ വാർത്ത പ്രവാസികൾക്ക്​ നൽകിയത്​. വിസയുള്ളവർക്ക് തിരികെയെത്താം എന്നത്. അങ്ങനെയാണ്​ വിസയുള്ളവർക്ക്​​ സെപ്​റ്റംബർ ഒന്നുമുതൽ രാജ്യത്തേക്ക്​ തിരിച്ചെത്താനായത്​. നാട്ടിലുള്ള കുടുംബത്തെ തിരിച്ചെത്തിക്കാൻ കഴിയുമെന്ന സന്തോഷത്തിലും ആശ്വാസത്തിലുമായിരുന്നു പലരും. തിരിച്ചെത്തുന്നവർ ഒരാഴ്​ച നിർബന്ധിത ഹോട്ടൽ ക്വാറൻറീൻ കഴിയണം​. രോഗികൾ, ചെറിയ കുട്ടികളുള്ള സ്​ത്രീകൾ തുടങ്ങിയവർക്ക്​ ഇളവുണ്ട്​. എന്നാൽ, ഇതിൽപെടാത്ത ദമ്പതികൾ അരികിലുണ്ടായിട്ടും അക്കരെയിക്കരെ നിൽക്കേണ്ട അവസ്​ഥയിലാണ്. വിമാനത്താവളത്തിൽ ഇറങ്ങിയാൽ ഒരു​ നോക്കുപോലും കാണാനാകില്ല പരസ്​പരം.

ഇറങ്ങിയ ഉടൻ പ്രത്യേക കവാടം വഴി ഇവരെ 'ഡിസ്​കവർ ഖത്തർ' വാഹനത്തിൽ നേരത്തേ ബുക്ക്​ ചെയ്​ത ഹോട്ടലിൽ എത്തിക്കും.ക്വാറൻറീൻ ഹോട്ടലാണല്ലോ, അവിടേക്ക്​ ഭർത്താവാണ്​ എന്നൊന്നും പറഞ്ഞ്​ കയറിച്ചെല്ലാനാകില്ല, ചെവിക്ക്​ പിടിച്ചു പുറത്താക്കും. ഒരാഴ്​ചത്തെ ഈ കാത്തിരിപ്പിന്​ വല്ലാത്തൊരു സുഖമു​ണ്ട്​ എന്നൊക്കെയാണ്​ ദമ്പതികൾ അപ്പോഴും ആശ്വസിക്കുന്നത്​.

ചില വിരുതൻമാർ കുടുംബം എത്തുന്നതിന്​ തലേദിവസം ഹോട്ടലിൽ പോയി സെക്യൂരിറ്റിയെയും റിസപ്​ഷനിസ്​റ്റിനെയുമൊക്കെ പരിചയപ്പെടാനുള്ള ശ്രമവും നടത്താറുണ്ട്.. അപ്പോഴും അകത്തേക്ക്​ കയറാനാകില്ല. ജീവനക്കാർ പുറത്തുവന്നാണ്​ കാര്യം അന്വേഷിക്കുക. അങ്ങ​െനയാണ്​ ചിലർക്ക്​ ആ വിലപ്പെട്ട ഉപദേശം കിട്ടിയത്​. കുടുംബം ഹോട്ടലിൽ എത്തുന്ന നേരം പുറത്തുകാത്തിരുന്നാൽ പരസ്​പരമൊന്നുകാണാം, മിണ്ടാം... ചിലർ അതിൽ വിജയിക്കുന്നുമുണ്ട്​. ഇഷ്​ട സാധനങ്ങൾ പുറത്തെത്തിച്ചാൽ മുറിയിലുള്ള ഭാര്യക്കും കുട്ടികൾക്കും തങ്ങൾ എത്തിക്കാമെന്ന വാക്കും ചില ഹോട്ടലുകാർ നൽകുന്നുണ്ട്​.

ചില വിരുതൻമാർ വൈകുന്നേരങ്ങളിൽ ഹോട്ടലി​െൻറ താഴെനിന്ന്​ ജനൽ ഗ്ലാസിലൂടെ പ്രിയപ്പെട്ടവരെ കാണുന്നുമുണ്ട്​. ഭാര്യമാർക്കാക​ട്ടെ വീട്ടിലെ കനത്ത ജോലികളിൽനിന്നുള്ള പൂർണ വിശ്രമമാണ്​ ഹോട്ടൽ ക്വാറൻറീൻ.മൂന്നുനേരം രുചികരമായ ഭക്ഷണവും മുന്നിലെത്തും. ഏതായാലും ഇവരുടെയൊക്കെ അനുഭവത്തിൽനിന്ന് ഒരുകാര്യം വ്യക്തം, ഒരാഴ്​ചത്തെ ഹോട്ടൽ ക്വാറൻറീന്​​ വല്ലാത്ത ദൈർഘ്യമാണ്​ ഇപ്പോൾ ഖത്തറിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visaqurantinecovid gulfqatar news
Next Story