സ്വദേശിവത്കരണത്തിൽ അശ്ഗാൽ
text_fieldsദോഹ: പ്രധാന തൊഴിൽദാതാക്കളായ പൊതുമരാമത്ത് വിഭാഗം – അശ്ഗാലിൽ സ്വദേശിവത്കരണം സജീവമായി. നാലു വർഷത്തിനിടെ സ്വദേശി ജീവനക്കാരുടെ എണ്ണം ഇരട്ടിയിൽ അധികമായാണ് വർധിച്ചത്. മുൻകാലങ്ങളേക്കാൾ 135 ശതമാനത്തോളം അധികമായി.
ഖത്തർ ദേശീയ വിഷൻ 2030ന്‍റെ ഭാഗമായി അശ്ഗാലിലെ ഖത്തരി എൻജിനീയർമാർ 163 ശതമാനം ഉയർന്നു. നിലവിൽ 425 സ്വദേശി എൻജിനീയർമാരാണ് ജോലി ചെയ്യുന്നതെന്ന് മാനവ വിഭവശേഷി വകുപ്പ് മേധാവി സൈഫ് അലി അല്‍ കഅബി അറിയിച്ചു.
പൗരന്മാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയും ശരിയായ പരിശീലനത്തിലൂടെയും അവരെ മികച്ച പ്രഫഷനലുകൾ ആക്കിമാറ്റുക എന്നത് അശ്ഗാലിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്.
റോഡ്, പാലങ്ങൾ, ഡ്രെയ്നേജ് നെറ്റ്വർക്, സർക്കാർ കെട്ടിടങ്ങളും സ്ഥാപനങ്ങളും എന്നിവയും നിർമാണം എന്നതിനപ്പുറം, മികച്ച സ്വദേശി പ്രഫഷനലുകളെ വാർത്തെടുക്കുകയും അതോറിറ്റിയുടെ ദൗത്യമാണെന്ന് സൈഫ് അലി അൽ കഅബി വ്യക്തമാക്കി.
മികച്ച പരിശീലനതിലൂടെ മികവ് വളർത്തിയെടുത്ത് വിദഗ്ധ ജോലികളിലേക്ക് അവരെ പ്രാപ്തരാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്തുനിന്നുള്ള തൊഴിലാളികളെ കൂടുതല്‍ ഉപയോഗിക്കുന്നതിന് പകരം, മികച്ച സ്വദേശി തൊഴിലാളികളെ വാര്‍ത്തെടുക്കാന്‍ അശ്ഗാല്‍ ആഗ്രഹിക്കുന്നു.
ത്തരി ജീവനക്കാരാണ് അശ്ഗാലിലെയും അതിന്‍റെ ഭാവി നേതൃത്വത്തിലെയും പ്രധാന ഘടകം. കഴിഞ്ഞ ഏതാനും വർഷങ്ങളായി വിദേശികളെ ആശ്രയിക്കുന്നത് കുറച്ച് സ്വദേശികൾക്ക് മുന്തിയ പരിഗണന നൽകുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
തൊഴിൽമേഖലകളിലെ സ്വദേശിവത്കരണത്തിൽ പൊതുമരാമത്ത് വിഭാഗം നിർണായക പങ്കുവഹിക്കുന്നതായി ട്രെയ്നിങ് ആൻഡ് ഓർഗനൈസേഷനൽ ഡെവ. വിഭാഗം മേധാവി ശൈഖ അഹമ്മദ് ബസാഹൽ പറഞ്ഞു. ഈ ദൗത്യത്തിൽ ട്രെയ്നിങ് ആൻഡ് ഓർഗ വിഭാഗം സജീവമായ പങ്കുഹിക്കുമെന്നും അവർ വ്യക്തമാക്കി.
ഖത്തരി ജീവനക്കാർക്ക് പ്രായോഗിക പരിശീലനത്തിലൂടെ മികവ് വർധിപ്പിക്കുകയാണ് ട്രെയ്നിങ് വിഭാഗത്തിന്‍റെ ദൗത്യമെന്ന് അവർ പറഞ്ഞു.
അശ്ഗാലിന് കീഴിൽ തൊഴിലാളികളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനായി നിരവധി പരിശീലന പരിപാടികളാണ് നടപ്പാക്കുന്നത്. 24 മുതൽ 36 മാസങ്ങൾ വരെയുള്ള പരിശീലന പദ്ധതിയിലൂടെ ഖത്തറി ജീവനക്കാരുടെ എല്ലാ തൊഴിൽ തലങ്ങളിലെയും വികസനത്തിനായി നിരവധി പരിശീലന പരിപാടികളും പദ്ധതികളും തയാറാക്കിയിട്ടുണ്ട്.
ഖത്തരി എൻജിനീയർ ബിരുദധാരികൾക്കായി സൂപ്പർവൈസറി, പ്രോജക്ട് മാനേജ്‌മെന്‍റ് പ്രോഗ്രാം, ലീഡർഷിപ് പദ്ധതി, കരിയർ സക്സെഷൻ പ്രോഗ്രാം തുടങ്ങി വിവിധ തലങ്ങളിലുള്ള ജീവനക്കാരെ ലക്ഷ്യംവെച്ചുള്ള വ്യക്തിഗത പരിപാടികളും സജീവമാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.