അശ്ഗാലിന് ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ പുരസ്കാരങ്ങൾ
text_fieldsദോഹ: തുടർച്ചയായ മൂന്നാം വർഷവും പൊതുമരാമത്ത് അതോറിറ്റി അശ്ഗാലിന് ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ പുരസ്കാരം. 2021ലെ ലോക്കൽ ഏരിയ ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാം പ്രോജക്ടുകളിലാണ് അശ്ഗാലിന് കീഴിലെ റോഡ്സ് പ്രോജക്ട്സ് വിഭാഗം സുരക്ഷ രംഗത്തെ അന്താരാഷ്ട്ര പുരസ്കാരം കരസ്ഥമാക്കിയത്.
ഉംസലാൽ റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് (പാക്കേജ് വൺ), സൗത്ത് മെഷാഫ് റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് (പാക്കേജ് മൂന്ന്), അൽ ഇബ്ബ്, ലെഅബൈബ് റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് (പാക്കേജ് രണ്ട്), റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഉം ഇബൈരിയ, സൗത്ത് ഉം അൽഅമദ്, നോർത്ത് ബൂ ഫസീല (പാക്കേജ് ഒന്ന്), റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് അൽഖീസ നോർത്ത് ആൻഡ് ഈസ്റ്റ് (പാക്കേജ് രണ്ട്), റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ അൽ ഖറൈതിയ്യാത്, ഇസ്ഗവ (പാക്കേജ് 3), റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് അൽ വജബ (പാക്കേജ് 1, 3), സൗത്ത് അൽ മെഷാഫ് റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് (പാക്കേജ് 7), ഐൻ ഖാലിദ് നോർത്ത് റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് എന്നീ പ്രാദേശിക അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കാണ് ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ പുരസ്കാരം ലഭിച്ചിരിക്കുന്നത്.
അതേസമയം, 2021ൽ വിവിധ പദ്ധതികളുടെ ഭാഗമായി റോഡ്സ് പ്രോജക്ട് വിഭാഗം 1440 വർക്കർ വെൽഫെയർ പരിശോധന നടത്തുകയും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെ 14 വർക്കർ ക്ലിനിക്കുകൾ പ്രവർത്തിപ്പിക്കുകയും 26,977 തൊഴിലാളികളെ വിദഗ്ധ ആരോഗ്യ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.
ഏറ്റവും ഉന്നത അന്താരാഷ്ട്ര ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പിന്തുടരുന്ന റോഡ് പ്രോജക്ട്സ് വിഭാഗത്തിന്റെ 2021ലെ 88.7 ദശലക്ഷം മാൻ ഹവേഴ്സിൽ ആക്സിഡൻറ് ഫ്രീക്വൻസി റേറ്റ് (എ.എഫ്.ആർ) 0.10 ആണ്. തൊഴിലാളികളുടെയും ജീവനക്കാരുടെയും ആരോഗ്യ, സുരക്ഷയിലും അവരുടെ ക്ഷേമത്തിലും അശ്ഗാലിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് സുരക്ഷ രംഗത്തെ അന്താരാഷ്ട്ര നേട്ടങ്ങൾ.
തുടർച്ചയായ മൂന്നാം വർഷവും ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ ഒമ്പത് അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയത് ഏറെ അഭിമാനകരമായ നേട്ടമാണെന്നും 2020ൽ നാലും 2019ൽ മൂന്നും പുരസ്കാരങ്ങളാണ് നേടാൻ സാധിച്ചതെന്നും നിർമാണ മേഖലയിൽ അശ്ഗാലിന്റെ ആരോഗ്യ, സുരക്ഷ നടപടികളിലെ പ്രതിബദ്ധതയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ആർ.പി.ഡി മാനേജർ എൻജി. സഈദ് അൽതമീമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.