സ്കൂൾ മേഖലകൾ സുരക്ഷിതമാക്കി അശ്ഗാൽ
text_fieldsദോഹ: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിെൻറ ഭാഗമായി ഖത്തറിലെ സ്കൂളുകളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ റോഡുകളിലെ സുരക്ഷ ജോലികൾ പൂർത്തിയാക്കിയതായി പൊതുഗതാഗത അതോറിറ്റി 'അശ്ഗാൽ' അറിയിച്ചു. രാജ്യത്തെ 518 സ്കൂളുകൾ സോണുകളിലെ നിർമാണങ്ങളാണ് ഇതിനകം പൂർത്തിയാക്കിയത്.
വിദ്യാഭ്യാസ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ദേശീയ റോഡ് സുരക്ഷ സമിതിയും നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് ആവശ്യമായ മേഖലകളിൽ കുട്ടികളുടെ സുരക്ഷക്കും മറ്റുമായുള്ള നിർമാണങ്ങൾ പൂർത്തിയാക്കിയത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ 568 സ്കൂൾ പരിസരങ്ങളിലാണ് അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ളവ ആവശ്യമായിരുന്നത്. സിഗ്നലുകൾ സ്ഥാപിക്കൽ, റോഡിലെ മുന്നറിയിപ്പ് ബോർഡുകൾ, കാർ പാർക്കിങ് കേന്ദ്രങ്ങളുടെ നിർമാണം, കാൽനടക്കാർക്കുള്ള സൗകര്യമൊരുക്കൽ, ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കും മറ്റുമുള്ള യാത്ര സംവിധാനങ്ങൾ, സ്കൂൾ പ്രവേശന കവാടങ്ങളിലെ അടയാളപ്പെടുത്തൽ തുടങ്ങിയവയാണ് സ്കൂൾ സോൺ സേഫ്റ്റി പ്രോഗ്രാമിെൻറ ഭാഗമായുള്ള പ്രവൃത്തികൾ. ഇവയിൽ 91 ശതമാനവും പൂർത്തിയായി കഴിഞ്ഞതായി അശ്ഗാൽ അറിയിച്ചു.
ആഗസ്റ്റ് 29 തിങ്കളാഴ്ചയാണ് രാജ്യത്തെ സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്. അതേമസയം, സ്വകാര്യ സ്കൂളുകൾ ചൊവ്വാഴ്ച മുതൽ തന്നെ തുറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.