Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅഷ്​റഫ്​; രണ്ടു ജീവൻെറ...

അഷ്​റഫ്​; രണ്ടു ജീവൻെറ രക്ഷകൻ

text_fields
bookmark_border
അഷ്​റഫ്​; രണ്ടു ജീവൻെറ രക്ഷകൻ
cancel

ദോഹ: സുഹൃത്തുക്കൾക്കൊപ്പം പെരുന്നാൾ ആഘോഷത്തിനായാണ്​ മലപ്പുറം കീഴുപറമ്പ്​ സ്വദേശി കെ.ഇ. അഷ്​റഫ്​ അൽ ദഖീറയിലെ കടൽക്കരയിലെത്തിയത്​. മീൻ പിടിക്കാനും ഭക്ഷണമൊരുക്കാനുള്ള സജ്ജീകരണങ്ങളോടെ വന്ന്​, അതിനുള്ള ഒരുക്കത്തി​നിടെയായിരുന്നു ഏതാനും മീറ്റർ അകലെനിന്നും കൂട്ടനിലവിളിയും രക്ഷിക്കാനുള്ള മുറവിളിയും കേൾക്കുന്നത്​.

'കരച്ചിൽ കേട്ട ദിക്കിലേക്ക്​ ഓടി. ആരോ കടലിൽ പോയെന്ന്​ മനസ്സിലായി. പിന്നെ ഒന്നും നോക്കിയില്ല. കൈയിലുണ്ടായിരുന്ന ഫോൺ എവി​ടേക്കോ എറിഞ്ഞു. ചാടല്ലേ, ശ്രദ്ധിക്കണം... എന്നുമൊക്കെ ആരൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. കടലിലൂടെ പാഞ്ഞുപോയ സ്​പീഡ്​ ബോട്ടിൻെറ ഓളത്തിൽ വലിയ ഉയരത്തിൽ പൊങ്ങിമറിയുന്ന തിരകൾക്കിടയിൽ ഒരു മനുഷ്യൻ ജീവൻ പിടയുന്ന കാഴ്​ച മാത്രമായിരുന്നു കണ്ണിലുണ്ടായിരുന്നത്​. ആ കടലിലേക്ക്​ ഞാനും എടുത്തു ചാടി. ഒരാളെ പിടിച്ചപ്പോഴാണ്​ അൽപം അകലെ മറ്റൊരാൾ കൂടി മുങ്ങിത്താഴുന്നത്​ കണ്ടത്​.

അപ്പോൾ ആദ്യം ​ൈകകൊടുത്തയാളെ എനിക്കു പിന്നാലെ വന്നവർക്ക്​ കൈമാറി വീണ്ടും മുന്നോട്ട്​ പോയി. നല്ല ആഴമുള്ള സ്ഥലമായിരുന്നു അത്​. ഒര​ുവേള ഞാനും മുങ്ങിപ്പോവുമോ എന്ന്​ തോന്നി. അത്രയേറെ അടിയൊഴുക്കും ആഴവുമുണ്ടായിരുന്നു. പക്ഷേ, അപ്പോഴേക്കും ബാലൻസ്​ ചെയ്​തു ​കുട്ടിയെ കൈയിൽ പിടിച്ചു തിരികെ നീന്തി' -അസാമാന്യ ധൈര്യത്തിലുടെ രണ്ടു മനുഷ്യ ജീവനുകൾ തിരികെ പിടിച്ച അഷ്​റഫ്​ ഒറ്റശ്വാസത്തിൽതന്നെ എല്ലാം പറഞ്ഞു തീർത്തു.

ഇന്നലെ പകലും ആ ഞെട്ടൽ അദ്ദേഹത്തിന്​ മാറിയിട്ടില്ല. കോഴിക്കോട്​ നിന്നുള്ള കുടുംബത്തിലെ രണ്ടു​ മക്കൾ ആണെന്നറിയാം. അവരുടെ വീടും പേരുമൊന്നും അറിയില്ല. ​​വിശദാംശങ്ങളും മറ്റും വാങ്ങാനും ചോദിക്കാനുമൊന്നും പോയിട്ടില്ല -അഷ്​റഫ്​ പറയുന്നു. 'അവർ ആകെ ഭയന്നിരുന്നു. രണ്ടു മക്കളുടെ ജീവൻ തിരികെ ലഭിച്ചതിൻെറ ആശ്വാസത്തിലും നെടുവീർപ്പിലുമായിരുന്നു ആ കുടുംബം. ആ സമയത്ത്​ അവരോട്​ ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല.

എനിക്ക്​ ലഭിച്ച ധൈര്യവും രക്ഷിക്കാൻ കഴിഞ്ഞതും ദൈവഹിതമായിരുന്നു' -അഷ്​റഫ്​ 'ഗൾഫ്​ മാധ്യമ'ത്തോട്​ പറഞ്ഞു. കീഴുപറമ്പ്​ പഞ്ചായത്തിൽനിന്നുള്ളവരുടെ കൂട്ടായ്​മയായ 'കെപ്​വ'യിലെ കൂട്ടുകാർക്കൊപ്പമായിരുന്നു അഷ്​റഫും കടൽത്തീരത്തെത്തിയത്​. ആഭ്യന്തര മന്ത്രാലയത്തിൻെറ ബിൻ ഉംറാൻ ഓഫിസിൽ ജീവനക്കാരനാണ്​ ഇദ്ദേഹം. 12 വയസ്സുള്ള പെൺകുട്ടിയും ഏഴ്​ വയസ്സുള്ള ആൺകുട്ടികൾക്കുമാണ്​ അഷ്​റഫിൻെറ ധീരോദാത്തമായ രക്ഷാപ്രവർത്തനത്തിലൂടെ പുതുജീവൻ ലഭിച്ചത്​. മാതാപിതാക്കൾക്കൊപ്പമായിരുന്നു ഇവർകടൽ തീരത്തെത്തിയത്​. കീഴുപറമ്പ്​ കോട്ടകളത്തില അബ്​ദുൽ സലാമിൻെറയും കുഞ്ഞാമിനയുടെയും മകനായ അഷ്​റഫ്​ ഭാര്യ അംന പട്ടർകടവൻ, മക്കളായ ആയിഷ നഷ, അലീന, അർഷ്​ അഷ്​റഫ്​ എന്നിവർക്കൊപ്പം ദോഹയിലാണ്​ താമസം. അഷ്​റഫിൻെറ ധീരമായ രക്ഷാപ്രവർത്തനത്തെ വിവിധ മലയാളി സംഘടനകളും വ്യക്തികളും അഭിനന്ദിച്ചു. 'കെപ്​വ', ചാലിയാർ ദോഹ എന്നിവരും അഷ്​റഫിനെ അഭിനന്ദിച്ചു.

അഷ്​റഫ്​; രണ്ടു ജീവൻെറ രക്ഷകൻപെരുന്നാൾ അവധിയായതോടെ കുടുംബങ്ങളെല്ലാം സഞ്ചാരത്തി​ലാണ്​. 25 വരെ ഈദ്​ അവധിയുള്ളതിനാൽ കുടുംബത്തിനൊപ്പം വൈകുന്നേ​രത്തോടെ വലിയ തിരക്കാണ്​ ഖത്തറിലെ വിവിധ കടൽത്തീരങ്ങളിൽ അനുഭവപ്പെടുന്നത്​. കടലിൽ ഇറങ്ങരുതെന്ന്​ തീര രക്ഷാസേനയും വളൻറിയർമാരും നൽകുന്ന മുന്നറിയിപ്പുകൾ അവഗണിച്ച്​ കുട്ടികളും സ്​ത്രീകളും കടലിൽ ഇറങ്ങുന്നതാണ്​ അപകടത്തിന്​ കാരണമാവുന്നത്​. ബുധനാഴ്​ച രാത്രിയിൽ അപകടം നടന്ന അൽദഖീറയിൽ കുളിക്കുന്നത്​ അപകടകരമാണെന്ന്​ തീരസേന മുന്നറിയിപ്പ്​ നൽകിയതായി രക്ഷകനായ അഷ്​റഫ്​ പറയുന്നു. കുടുംബ സമേതമെത്തു​േമ്പാൾ കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ ​കൂടുതൽ ശ്രദ്ധ നൽകണമെന്നാണ്​ അഷ്​റഫിന്​ വിനോദയാത്രക്കാരോട്​ നൽകാനുള്ള ഉപദേശം. പെരുന്നാൾ അവധി പ്രമാണിച്ച്​ രാജ്യത്തിൻെറ വിവിധ മേഖലകളിൽ സുരക്ഷ സേനയും, പൊലീസും ജാഗ്രത പാലക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ashraf; Savior of two lives
Next Story