താരങ്ങളെത്തി, ഹൃദയങ്ങളിലേക്ക്
text_fields
ദോഹ: വൻകരയുടെ രാജാക്കൻമാർ ഖത്തറിെൻറ ഹൃദയത്തിലേക്ക് പറന്നറങ്ങി. ഏഷ്യന്‍ കപ്പ് കിരീടവുമായി മടങ്ങിയെത്തിയ താരങ്ങൾക്ക് ശനിയാഴ്ച 6.30 ഒാടെ ഹമദ് വിമാനത്താവളത്തിൽ ഉജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്.
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി വിമാനത്താവളത്തില്‍ നേരിട്ടെത്തി ഖത്തറിെൻറ ഹീറോ കളെ വരവേറ്റു. ഓരോരുത്തരുടെയും കഴുത്തില്‍ പൂമാലയണിഞ്ഞും ആശ്ലേഷിച്ച് സ്നേഹചുംബനങ്ങള് ന ല്കിയുമാണ് അദ്ദേഹം ചുണക്കുട്ടികളെ വരവേറ്റത്. ടീമംഗങ്ങളോട് കുശലംപറഞ്ഞും പ്രശംസ ചൊരിഞ്ഞും അവരിലൊരാളായി അമീര്‍ മാറി. താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും അത്യുജ്ജ്വലമായ സ്വീകരണമാണ് ഒരുക്കിയി രുന്നത്. താരങ്ങള്‍, പരിശീലകന് ഫെലിക്സ് സാഞ്ചസ്, കോച്ചിങ് ഭരണനിര്‍വഹണ ജീവനക്കാര്‍ എന്നിവരെ യെല്ലാം ചരിത്രനേട്ടത്തിന് അമീര്‍ അഭിനന്ദിച്ചു. ചാമ്പ്യന്‍ഷിപ്പിലുടനീളം മികച്ച പ്രകടനവും മികവുമായിരുന്നു ഖത്തര്‍ ടീമിേൻറതെന്ന് അമീര്‍ പറഞ്ഞു.
വരുന്ന ടൂര്‍ണമെൻറുകളിലും മികവുറ്റ മുന്നേറ്റം തുടരാന്‍ ടീമിനാകട്ടെ യെന്ന് അമീര്‍ ആശംസിച്ചു. അമീറിെൻറ സ്വകാര്യപ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് ആൽഥാനി, ഖത്തര്‍ ഒ ളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് ആൽഥാനി, വിശിഷ്ട വ്യക്തിത്വങ്ങള്‍, മന്ത്രിമാര്‍, ഉ ന്നത ഉദ്യോഗസ്ഥര്‍, കളിക്കാരുടെ കുടുംബാംഗങ്ങള്‍, ഒളിമ്പിക്, യൂത്ത് ടീമംഗങ്ങള്‍, പൗരന്മാര്, പ്രവാസികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം വരവേല്ക്കാനെത്തിയിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെ തന്നെ ടീമിനെ വരവേൽക്കാൻ സ്വദേശികളും വിദേശികളുമടങ്ങുന്ന ആയിരങ്ങളാണ് കോർണിഷ് റോഡിൽ തടിച്ചുകൂടിയത്. ഖത്തറിെൻറ ദേശീയ പതാക അണിഞ്ഞും വാഹനങ്ങൾ അലങ്കരിച്ചും കൊടിതോരണങ്ങൾ കെട്ടിയും ആഘോഷം ഗംഭീരമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.