ഉപരോധരാജ്യങ്ങളിലെ മാധ്യമങ്ങൾ വെട്ടിൽ
text_fieldsദോഹ: ഏഷ്യന്‍ കപ്പിലെ ഖത്തറിെൻറ വിജയം ഉപരോധരാജ്യങ്ങളിലെ മാധ്യമങ്ങളെ ശരിക്കും വെട്ടിലാക്കി. ഫൈനലില്‍ ജപ്പാനെ തകര്‍ത്ത് ഖത്തര്‍ കിരീടം നേടിയപ്പോൾ ഖത്തറിെൻറ പേര് പോലും പറയാതെയാണ് അവിടുെത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഫൈനലില്‍ പരാജയപ്പെട്ട ജപ്പാെൻറ കളിക്കളത്തിലെ പ്രകട നത്തിനാണ് ഉപരോധരാജ്യങ്ങളിലെ മാധ്യമങ്ങള്‍ ഊന്നല്‍ നല്‍കിയത്.
ചില മാധ്യമങ്ങള്‍ ഖത്തര്‍ എന്ന പേരു പോലും പറഞ്ഞില്ല. സെമിഫൈനലില്‍ യുഎഇയെ ഖത്തര്‍ തകര്‍ത്തതോടെ ഈ രണ്ടു രാജ്യങ്ങളിലെയും പല മാധ്യമങ്ങളും ഏഷ്യന്കപ്പിെൻറ കവറേജ് കുറച്ചിരുന്നു. നിര്ഭാഗ്യവാന്മാരായ ജപ്പാന് എ.എഫ്.സി കപ്പ് നഷ്ടമായി, അവസാന നിമിഷം വരെ ജപ്പാന് പോരാടി തുടങ്ങിയ തലക്കെട്ടുകളാണ് ഇന്നലെ അയൽരാജ്യത്തെ ചില മാധ്യമങ്ങള്‍ നല്‍കിയത്. സമുറായിയുടെ അമിത ആത്മവിശ്വാസം പരാജയത്തിന് കാരണമായെന്നായിരുന്നു ഒരു പത്രത്തിെൻറ തലക്കെട്ട്. രണ്ട് പ്രധാനപത്രങ്ങൾ ജപ്പാന് ഊന്നല്‍നല്‍കിയാണ് തലക്കെട്ടുകള്‍ നല്‍കിയത്. ഹെഡിങില്‍ ഖത്തറിെൻറ പേ രുപോലും വരാതിരിക്കാന്‍ മാധ്യമങ്ങൾ ശ്രദ്ധിച്ചു.
ഖത്തറിെൻറ പേരോ പ്രകടനമികവോ പരാമര്ശിക്കാതിരിക്കാന് മിക്ക ഉപരോധ മാധ്യമങ്ങളും ശ്രദ്ധിച്ചു. ഖത്തറി െൻറ വിജയം ഉള്‍ക്കൊള്ളാന്‍ പോലും കഴിയാത്ത വിധം സങ്കുചിതമായാണ് അവിടുത്തെ മാധ്യമങ്ങൾ പെരുമാ റിയതെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായി. ഖത്തറിെൻറ വിജയം അംഗീകരിക്കുന്നതില്‍ കടുത്ത പ്രതിസന്ധിയും ബുദ്ധിമുട്ടുമാണ് അവിടുത്തെ പത്രങ്ങള്‍ അഭിമുഖീകരിച്ചത്. സങ്കുചിതമനോഭാവമാണ് ഈ രാജ്യങ്ങളിലെ മാധ്യമങ്ങള്‍ പിന്തുടരുന്നത്. അറബി പത്രങ്ങളും ജപ്പാനെ കേന്ദ്രീകരിച്ചായിരുന്നു റിപ്പോര്‍ട്ടുകള്‍ നല്‍കിയത്. എന്നാൽ ഈ മാധ്യമങ്ങളെല്ലാം ഫിഫ ലോകകപ്പില്‍ ജേതാക്കളായ ഫ്രാന്‍സിന് ഊന്നല്നല്കി യായിരുന്നു അന്ന് കളി റിപ്പോര്‍ട്ട് ചെയ്തത്. അതല്ലാതെ ഫൈനലില്‍ തോറ്റ ടീമിനെ കേന്ദ്രീകരിച്ചായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.