Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏഷ്യകപ്പ്​ വനിത...

ഏഷ്യകപ്പ്​ വനിത ഹോക്കിക്ക്​ ഇന്ന്​ തുടക്കം

text_fields
bookmark_border
ഏഷ്യകപ്പ്​ വനിത ഹോക്കിക്ക്​ ഇന്ന്​ തുടക്കം
cancel

മസ്കത്ത്​: വനിത ഏഷ്യ കപ്പ്​ ഹോക്കി ചാമ്പ്യൻഷിപ്പിന്​ സുൽത്താൻ ഖാബൂസ് സ്‌പോർട്‌സ് കോംപ്ലക്‌സിൽ ഇന്ന് തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ, ജപ്പാൻ, മലേഷ്യ, സിംഗപ്പൂർ എന്നീ ടീമുകൾക്കൊപ്പം പൂൾ എയിലാണ്​. പൂൾ ബിയിൽ ചൈന, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ഇന്തോനേഷ്യ എന്നിവരാണുള്ളത്​.

മികച്ച നാല്​ ടീമുകൾ​ ലോകകപ്പ്​ ഹോക്കിയിലേക്കുള്ള യോഗ്യത നേടും. ​വെള്ളിയാ​ഴ്ച മലേഷ്യയുമായാണ്​ ഇന്ത്യയുടെ ആദ്യത്തെ മത്സരം.

കൊറിയ x ഇന്തോനേഷ്യ, ജപ്പാൻ x സിംഗപ്പൂർ, ചൈന x തായ്‌ലൻഡ് എന്നീ മത്സരങ്ങളും അന്ന്​ നടക്കും. അറബ് മേഖലകളിൽ ആദ്യമായി വനിത ഹോക്കി ചാമ്പ്യൻഷിപ്പിന്​ ആതിഥേയത്വം വഹിക്കാൻ അവസരം കിട്ടിയത്​ ഒമാനും ഒമാൻ ഹോക്കി അസോസിയേഷനും ചരിത്ര നിമിഷമാണെന്ന് ഏഷ്യൻ ഹോക്കി ഫെഡറേഷൻ സി.ഇ.ഒ തയ്യബ്​ ഇക്രം പറഞ്ഞു. ക്യാപ്​റ്റൻമാരെ പരിചയപ്പെടുത്താനും ട്രോഫി അനാച്ഛാദനം ചെയ്യുന്നതിനുമായി നടത്തിയ വർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമാൻ സർക്കാറിന്‍റെ ശക്തമായ പിന്തുണയാണ്​ ഇത്​ സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കർശനമായ കോവിഡ് പ്രോട്ടോകോളുകൾ പാലിച്ച് മസ്‌കത്തിൽ ടൂർണമെന്‍റ്​ യാഥാർഥ്യമാക്കിയതിന്​ ഒമാൻ ഒളിമ്പിക് കമ്മിറ്റിയെയും ഒമാൻ ഹോക്കി അസോസിയേഷനെയും അഭിനന്ദിക്കുന്നുവെന്ന്​ ഇന്‍റർനാഷനൽ ഹോക്കി ഫെഡറേഷൻ ബോർഡ് അംഗം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asia Cup women's hockey
News Summary - Asia Cup women's hockey starts today
Next Story