ഏഷ്യൻ കപ്പിലേക്ക് കണ്ണുംനട്ട്
text_fieldsദോഹ: ആതിഥേയ നഗരിയുടെ പാരമ്പര്യവും സംസ്കാരവും സമ്മേളിക്കുന്ന ദൃശ്യവിസ്മയമായി ഏഷ്യൻ കപ്പിന്റെ ലോഗോ പുറത്തിറങ്ങി. കതാറ ഒപേറ ഹൗസിൽ നടന്ന നറുക്കെടുപ്പ് വേദിയിലായിരുന്നു അടുത്ത വർഷം നടക്കുന്ന ഏഷ്യൻ കപ്പിന്റെ പുതുമയേറിയ ലോഗോ അവതരിപ്പിച്ചത്.
ഏഷ്യൻ കപ്പ് ട്രോഫിയും, അറബികളുടെ പ്രിയപ്പെട്ട ഫാൽകൺ പക്ഷിയുടെ തൂവലും, വിടർന്നു നിൽക്കുന്ന താമരപ്പൂവിതളുകളുമെല്ലാം സന്നിവേശിപ്പിക്കുന്നതാണ് പുതിയ ലോഗോ.
ലോഗോയുടെ മുകളിലെ െമറൂൺ നിറം ഖത്തറിന്റെ ദേശീയ പതാകയെ പ്രതിനിധാനം ചെയ്യുന്നു. അറബിക് കാലിഗ്രാഫിയിൽ നിന്നുള്ള പ്രചോദനം ഉൾകൊണ്ടാണ് ലോഗോയുടെ അക്ഷരങ്ങൾ തയ്യാറാക്കിയത്. ഏറ്റവും താഴെയായി വജ്രമാതൃകയിൽ പുള്ളി അറബിക് അക്ഷരങ്ങളിലെ ‘നുഖ്ത’യുടെ മാതൃകയിലാണ്.
ഏഷ്യയിലെ ദശലക്ഷം ഫുട്ബാൾ ആരാധകരുടെ ആവേശത്തെയും ഖത്തരി, അറബ് സംസ്കാരത്തെയും ഉൾകൊള്ളുന്നതാണ് വശ്യമനോഹരമായ ടൂർണമെന്റ് ലോഗോയെന്ന് എ.എഫ്.സി പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ പറഞ്ഞു.
ചരിത്രത്തിലെ മികച്ച ഏഷ്യൻ കപ്പ് ഫുട്ബാൾ അനുഭവത്തിലേക്കാണ് ഖത്തർ ഒരുങ്ങുന്നത്. മികച്ച ടീമുകളുടെ മത്സരത്തിനൊപ്പം ടൂർണമെന്റ് അനുഭവവും ഗംഭീരമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.