2030ലെ ഏഷ്യൻ ഗെയിംസിനായി ഖത്തർ രംഗത്ത്
text_fieldsദോഹ: 2030ലെ 21ാമത് ഏഷ്യൻ ഗെയിംസ് ആതിഥേയത്വത്തിനായി ഖത്തർ രംഗത്ത്. അന്താരാഷ്ട്ര കായിക ചാമ്പ്യൻഷിപ്പുകൾ വിജയകര മായി സംഘടിപ്പിച്ച് മികച്ച ട്രാക്ക് റെക്കോർഡോടെയാണ് ഖത്തർ രണ്ടാം തവണ ഏഷ്യൻ ഗെയിംസ് നടത്തിപ്പിനായി രംഗത്തെ ത്തിയിരിക്കുന്നത്. 2006ലെ ഏഷ്യൻ ഗെയിംസോടെയാണ് ഖത്തറിെൻറ കായിക മേഖലയിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ ഉണർവ് രൂപപ്പെട്ടത്.അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൻ കീഴിൽ അന്താരാഷ്ട്ര കായിക രംഗത്ത് ഖത്തർ അതിേൻറതായ പ്രത്യേക മുഖമുദ്ര തന്നെ പതിപ്പിച്ചു.
2030ലെ 21ാം ഏഷ്യൻ ഗെയിംസിെൻറ ആതിഥേയത്വത്തിനുള്ള ഖത്തർ ഒളിംപിക് കമ്മിറ്റിയുടെ ശ്രമങ്ങൾക്ക് ഖത്തർ ഗവൺമെൻറിെൻറ പൂർണ പിന്തുണയുണ്ടെന്ന് ക്യു. ഒ.സി പ്രസിഡൻറ് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനി വ്യക്തമാക്കി.2006ൽ ഏഷ്യൻ ഗെയിംസ് അതിെൻറ എക്കാലത്തെയും മികവുറ്റ രൂപത്തിൽ അവതരിപ്പിച്ച ഖത്തറിന് ഇത് രണ്ടാമൂഴത്തിെൻറ സമയമായിരിക്കുന്നുവെന്നും ശൈഖ് ജൂആൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.